ന്യൂനപക്ഷ പ്രീണനം കോണ്‍ഗ്രസിന് വിനയായി, ബിജെപിക്ക് തുണയായി: ആന്റണി സമിതി
ദില്ലി: ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസിന് വിനയായെന്ന് തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചന്വേഷിച്ച ആന്റണി സമിതി റിപ്പോര്‍ട്ട്. എന്നാല്‍ ബി ജെ പിക്ക് അനുകൂലമായി ഭൂരിപക്ഷ സമുദായ ഏകീകരണമുണ്ടായി. തെരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ചപറ്റിയെന്നും എ കെ ആന്റണി സമിതിയുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
ബി ജെ പിയ്ക്ക് അനുകൂലമായി ഭൂരിപക്ഷ സമുദായങ്ങളില്‍ ഏകീകരിണമുണ്ടായതും, ന്യൂനപക്ഷങ്ങളുടെ വിശ്വാസം പൂര്‍ണമായും നേടിയെടുക്കുവാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ വന്നതും പരാജയത്തിലേയ്ക്ക് നയിച്ചു. കോണ്‍ഗ്രസിന് ബദല്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രമാണ് ന്യൂനപക്ഷത്തിന്റെ വോട്ടുകള്‍ നേടാനായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന്റെ കൂടെ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ ഭരണവിരുദ്ധ വികാരങ്ങള്‍ പലയിടത്തുമുണ്ടായി. ബൂത്ത് തലത്തില്‍ ബി ജെ പിയ്ക്ക് വേണ്ടി ആര് എസ് എസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയപ്പോള്‍, കോണ്‍ഗ്രസിന്റെ കീഴ്ഘടകങ്ങള്‍ നിശ്ചലമായിരുന്നു. മോദിയെ മാന്ത്രികനായി ചിത്രീകരിക്കുന്നതില്‍ ആര് എസ് എസ് വിജയിച്ചു. ചില മാധ്യമങ്ങളും കോര്‍പറേറ്റ് സ്ഥാപനങ്ങളും ബി ജെ പിയ്ക്ക് സഹായം നല്കി. ഇതിനെ പ്രതിരോധിക്കുവാനും പാര്‍ട്ടിയ്ക്ക് കഴിഞ്ഞില്ല.
എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതി രാജ്യത്തെ അഞ്ഞൂറിലധികം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കൈമാറി.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications