കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷ പ്രീണനം കോണ്‍ഗ്രസിന് വിനയായി, ബിജെപിക്ക് തുണയായി: ആന്റണി സമിതി

  • By Aswathi
Google Oneindia Malayalam News

ദില്ലി: ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസിന് വിനയായെന്ന് തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചന്വേഷിച്ച ആന്റണി സമിതി റിപ്പോര്‍ട്ട്. എന്നാല്‍ ബി ജെ പിക്ക് അനുകൂലമായി ഭൂരിപക്ഷ സമുദായ ഏകീകരണമുണ്ടായി. തെരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ചപറ്റിയെന്നും എ കെ ആന്റണി സമിതിയുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

ബി ജെ പിയ്ക്ക് അനുകൂലമായി ഭൂരിപക്ഷ സമുദായങ്ങളില്‍ ഏകീകരിണമുണ്ടായതും, ന്യൂനപക്ഷങ്ങളുടെ വിശ്വാസം പൂര്‍ണമായും നേടിയെടുക്കുവാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ വന്നതും പരാജയത്തിലേയ്ക്ക് നയിച്ചു. കോണ്‍ഗ്രസിന് ബദല്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രമാണ് ന്യൂനപക്ഷത്തിന്റെ വോട്ടുകള്‍ നേടാനായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ak-antony

ഇതിന്റെ കൂടെ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ ഭരണവിരുദ്ധ വികാരങ്ങള്‍ പലയിടത്തുമുണ്ടായി. ബൂത്ത് തലത്തില്‍ ബി ജെ പിയ്ക്ക് വേണ്ടി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയപ്പോള്‍, കോണ്‍ഗ്രസിന്റെ കീഴ്ഘടകങ്ങള്‍ നിശ്ചലമായിരുന്നു. മോദിയെ മാന്ത്രികനായി ചിത്രീകരിക്കുന്നതില്‍ ആര്‍ എസ് എസ് വിജയിച്ചു. ചില മാധ്യമങ്ങളും കോര്‍പറേറ്റ് സ്ഥാപനങ്ങളും ബി ജെ പിയ്ക്ക് സഹായം നല്‍കി. ഇതിനെ പ്രതിരോധിക്കുവാനും പാര്‍ട്ടിയ്ക്ക് കഴിഞ്ഞില്ല.

എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതി രാജ്യത്തെ അഞ്ഞൂറിലധികം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കൈമാറി.

English summary
The report of the panel led by A K Antony entrusted to probe the poll debacle revealed that the party suffered a blow in their attempt to appease minorities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X