നിലപാടിലുറച്ച് അശോക് ലവാസ; മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ വിയോജിപ്പ് രേഖപ്പെടുത്തണം
ദില്ലി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരായ നിലപാടിൽ ഉറച്ച് തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ. നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് അശോക് ലവാസ വ്യക്തമാക്കി. അത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ലവാസ ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേരാനിരിക്കെയാണ് ലവാസ നിലപാട് വ്യക്തമാക്കിയത്.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ പ്രധാനമന്ത്രി നേരന്ദ്ര മോദിക്കെതിരെ ഉയർന്ന 9 പെരുമാറ്റച്ചട്ടലംഘന പരാതിയിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭൂരിപക്ഷ അംഗങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്ത് അശോക് ലവാസ രംഗത്ത് എത്തിയതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പൊട്ടിത്തെറി ഉണ്ടായത്.

പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകുന്നതിൽ തനിക്കുള്ള എതിർപ്പ് കമ്മീഷന്റെ അന്തിമ ഉത്തരവിൽ രേഖപ്പെടുത്താത്തതാണ് ലവാസയെ ചൊടിപ്പിച്ചത്. സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടാകുന്നത് വരെ മറ്റ് പെരുമാറ്റച്ചട്ടലംഘന പരാതിയിലും കമ്മീഷൻ നടപടി എടുത്തില്ലെന്ന് ലവാസ ആരോപിക്കുന്നു.
ഏപ്രിൽ 15ന് പെരുമാറ്റച്ചട്ട ലംഘന പരാതിയിന്മേല എന്ത് നടപടിയാണ് എടുത്തതെന്ന് സുപ്രീം കോടതി ചോദിക്കുകയായിരുന്നു. ഇതേ ദിവസം തന്നെ മായാവതി, എസ്പി നേതാവ് അസം ഖാൻ, യോഗി ആദിത്യനാഥ്, മനേകാ ഗാന്ധി എന്നിവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണത്തിന് വിലക്കേർപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാതികൾ തള്ളുന്നതിനെതികെ അശോക് ലവാസ പരസ്യമായി രംഗത്ത് വരികയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications