കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലപാടിലുറച്ച് അശോക് ലവാസ; മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ വിയോജിപ്പ് രേഖപ്പെടുത്തണം

Google Oneindia Malayalam News

ദില്ലി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരായ നിലപാടിൽ ഉറച്ച് തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ. നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് അശോക് ലവാസ വ്യക്തമാക്കി. അത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ലവാസ ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേരാനിരിക്കെയാണ് ലവാസ നിലപാട് വ്യക്തമാക്കിയത്.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ പ്രധാനമന്ത്രി നേരന്ദ്ര മോദിക്കെതിരെ ഉയർന്ന 9 പെരുമാറ്റച്ചട്ടലംഘന പരാതിയിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭൂരിപക്ഷ അംഗങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്ത് അശോക് ലവാസ രംഗത്ത് എത്തിയതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പൊട്ടിത്തെറി ഉണ്ടായത്.

കർണാടകയിൽ രാഹുൽ ഗാന്ധിയുടെ ഇടപെടൽ; സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം, അംഗീകരിച്ച് ദേവഗൗഡയുംകർണാടകയിൽ രാഹുൽ ഗാന്ധിയുടെ ഇടപെടൽ; സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം, അംഗീകരിച്ച് ദേവഗൗഡയും

main

പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകുന്നതിൽ തനിക്കുള്ള എതിർപ്പ് കമ്മീഷന്റെ അന്തിമ ഉത്തരവിൽ രേഖപ്പെടുത്താത്തതാണ് ലവാസയെ ചൊടിപ്പിച്ചത്. സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടാകുന്നത് വരെ മറ്റ് പെരുമാറ്റച്ചട്ടലംഘന പരാതിയിലും കമ്മീഷൻ നടപടി എടുത്തില്ലെന്ന് ലവാസ ആരോപിക്കുന്നു.

ഏപ്രിൽ 15ന് പെരുമാറ്റച്ചട്ട ലംഘന പരാതിയിന്മേല‍ എന്ത് നടപടിയാണ് എടുത്തതെന്ന് സുപ്രീം കോടതി ചോദിക്കുകയായിരുന്നു. ഇതേ ദിവസം തന്നെ മായാവതി, എസ്പി നേതാവ് അസം ഖാൻ, യോഗി ആദിത്യനാഥ്, മനേകാ ഗാന്ധി എന്നിവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണത്തിന് വിലക്കേർപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാതികൾ തള്ളുന്നതിനെതികെ അശോക് ലവാസ പരസ്യമായി രംഗത്ത് വരികയായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Ashok Lavasa against election commission's decision to give clean chit to Modi. Minority decision should be recorders in EC's final order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X