കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംഗീകരിച്ചത് ന്യൂനപക്ഷ രേഖയല്ല: പിന്നാലെ പ്രസ്താവന തിരുത്തി ബൃന്ദ കാരാട്ട്

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി മുന്നോട്ട് വെച്ച ന്യൂനപക്ഷരേഖയല്ല അംഗീകരിച്ചതെന്ന് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. യെച്ചൂരി മുന്നോട്ട വെച്ച ഭേദഗതികള്‍ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. നിലവിലെ കരട് രാഷ്ട്രീയ പ്രമേയത്തിലെ രണ്ടു ഖണ്ഡികകളില്‍ ചില തിരുത്തല്‍ വരുത്തകമാത്രമാണ് ചെയ്തതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. എന്നാല്‍ തൊട്ടുപിന്നാലെ പ്രസ്ഥാവന തിരുത്തിയ ബൃന്ദ അടവു നയത്തിലെ ഭേദഗതി ഭൂരിപക്ഷ, ന്യൂനപക്ഷ തീരുമാനങ്ങളെ അംഗീകരിക്കുകയോ തള്ളുകയോ ചെയ്യുന്നതല്ലെന്ന് പറഞ്ഞു.

22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമുള്ള വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബൃന്ദ. ഭിന്നാഭിപ്രായങ്ങളുള്ള രണ്ട് നിലപാടുകള്‍ അനുസരിച്ച് കരട് പ്രമേയം പരിഷ്‌കരിക്കുയായിരുന്നു. അതു കൂട്ടായി പരസ്പര സഹകരണത്തോടെയാണ് ചെയ്തത്. ചിന്തിക്കുന്നവരുടെ പാര്‍ട്ടിയാണ് സിപിഎം. ശക്തമായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്. അതുകൊണ്ട് തന്നെ ചര്‍ച്ചകളേയും അഭിപ്രായങ്ങളും പ്രോത്സാഹിപ്പിക്കുന്നതാണ് പാര്‍ട്ടിയുടെ സംസ്‌കാരം. നിലവിലെ സാഹചര്യത്തില്‍ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയത് പോലെ കോണ്‍ഗ്രസ് സഖ്യം പാടില്ലെന്നും ബൃന്ദ ആവര്‍ത്തിച്ചു.

brindakarat

ബിജെപി-ആര്‍എസ്എസ് സര്‍ക്കാരിന് കീഴില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയെന്നതാണ് ഇടതുപക്ഷത്തിന്റെ ചുമതലയാണ്. പാര്‍ലമെന്റില്‍ ആര്‍എസ്എസിനും ബിജെപിയ്ക്കും വലിയ ഭൂരിപക്ഷമുള്ള നിലയ്ക്ക് ഒറ്റയ്ക്കുള്ള ചെറുത്തു നില്‍പ്പിനെക്കാളും പലപ്പോഴും പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ് പ്രതിരോധം വേണ്ടി വരും. അതിന്റെ പേരില്‍ കോണ്‍ഗ്രസുമായി തെരഞ്ഞടുപ്പില്‍ ധാരണകളോ സഖ്യങ്ങളോ ഉണ്ടാക്കില്ല. അന്തിമ രാഷ്ട്രീയ പ്രമേയത്തില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്.

സിപിഎമ്മിന്റെ ശക്തി മെച്ചപ്പെടുത്തുകയെന്നതാണ് മുഖ്യ ലക്ഷ്യം. അതോടൊപ്പം ഇടതുപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയും ശക്തിപ്പെടുത്തണം. എന്നാല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സമയങ്ങളില്‍ അവിടുത്തെ പ്രാദേശിക പാര്‍ട്ടികളുമായി ധാരണകളാകാം. മതേതര- ജനാധിപത്യ കാഴ്ചപ്പാട് മുന്‍ നിര്‍ത്തിയുള്ളതായിരിക്കണം. പക്ഷേ കോണ്‍ഗ്രസുമായി പ്രദേശിക തലത്തില്‍ സഖ്യവേണ്ടതില്ലെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനം. തെരഞ്ഞെടുപ്പാകുന്ന സമയങ്ങളില്‍ സഖ്യത്തെ സംബന്ധിച്ച് ധാരണകള്‍ ഉണ്ടാക്കും. ആരൊക്കെയായി സംഖ്യം വേണമെന്നതില്‍ പിബിയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

പാര്‍ട്ടി മെംബര്‍ഷിപ്പില്‍ കൊഴിഞ്ഞു പോക്കുണ്ടായി എന്നത് വാസ്തവം തന്നെയാണ്. അതു പക്ഷേ പാര്‍ട്ടിയുടെ സംഘടനാശേഷിയിലുണ്ടായ കുറവല്ല. കഴിഞ്ഞ പാര്‍ട്ടി പ്ലീനത്തിന്റെ ഭാഗമായി പാര്‍ട്ടി മെംബര്‍മാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് കൃത്യമായ മാര്‍ഗരേഖ നല്‍കിയിരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങളും സ്വാഭാവവും എല്ലാം പരിശോധിച്ച ശേഷം മാത്രമാണ് ഓരോ വര്‍ഷവും മെംബര്‍ഷിപ്പ് പുതുക്കി നല്‍കിയത്. ഈ നിബന്ധനകള്‍ മെംബര്‍ഷിപ്പിന്റെ ഇടിവിന് ഇടയാക്കിയിട്ടുണ്ട്. പ്രായാധിക്യം, ജോലി, പഠനം തുടങ്ങി പല കാരണങ്ങളാല്‍ മെംബര്‍ഷിപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നവര്‍ നിരവധിയാണ്. ഇതിനെ സംഘടനാ ശേഷി കുറഞ്ഞുവെന്ന തരത്തില്‍ വിമര്‍ശിക്കുന്നത് ശരിയല്ല. മിസിഡ് കോള്‍ അടിച്ച് മെംബര്‍മാരെ ചേര്‍ക്കുന്ന പ്രസ്ഥാനമല്ല സിപിഎം എന്നും വൃന്ദ കാരാട്ട് പറഞ്ഞു.

കോണ്‍ഗ്രസ് ബന്ധത്തില്‍ വ്യക്തതയില്ലാതെ സിപിഎം; കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് കാരാട്ട് പക്ഷം

English summary
minority registration is not approved in cpm party congress says brinda karat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X