ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി; സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാൻ കേന്ദ്രത്തിന് സമയം നൽകി സുപ്രീം കോടതി
ദില്ലി; ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകുന്ന കാര്യത്തിൽ സംസ്ഥാനങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തണമെന്ന് സുപ്രീം കോടതി. ഇതിനായി മൂന്ന് മാസത്തെ സമയം കോടതി അനുവദിച്ചു. ജസ്റ്റിസുമാരായ എസ് കെ കൗൾ, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാത്ത സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി അനുവദിക്കണമന്ന ഹര്‍ജിയില്‍ കേന്ദ്രസർക്കാർ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ന്യൂനപക്ഷപദവിയില്‍ വിജ്ഞാപനത്തിന് കേന്ദ്രസർക്കാരിന് മാത്രമേ അധികാരമുള്ളൂവെന്നായിരുന്നു പുതിയ സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. വിഷയത്തിൽ
സംസ്ഥാനങ്ങള്‍ നിലപാട് അറിയിക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ന്യൂനപക്ഷങ്ങളെ തിരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് ഭാവിയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും കേന്ദ്രസർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം വിഷയത്തില്‍ കേന്ദ്രത്തിന് ഇപ്പോഴും കൃത്യമായ നിലപാടില്‍ എത്തിച്ചേരാനായിട്ടില്ലെന്ന് ഹർജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചു. എല്ലാ വിഷയങ്ങളിലും കോടതിക്ക് ഉടന്‍ തീര്‍പ്പ് കല്‍പിക്കാനാവില്ല. വിഷയത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും കോടതി പറഞ്ഞു. കേന്ദ്രത്തിൻറെ പുതിയ നിലപാടിനെ വിമർശിച്ച സുപ്രീം കോടതി കേസ് പരിഗണിക്കുന്ന ഓഗസ്റ്റ് 30 ന് മുന്‍പ് ചര്‍ച്ചയുടെ പുരോഗതി റിപ്പോര്‍ട്ട് അറിയിക്കണമെന്നും വ്യക്തമാക്കി.
ന്യൂനപക്ഷ പദവിയില്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്നായിരുന്നു കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം ആദ്യം കോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ ന്യൂനപക്ഷങ്ങളെ തിരിച്ചറിയാൻ മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ മറുപടി നൽകാൻ കേന്ദ്രത്തിന് സുപ്രീംകോടതി നാലാഴ്ചത്തെ സമയം നൽകിയിരുന്നു.
രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നായിരുനന്നു അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടായിരുന്നത്. ജമ്മു കശ്മീര്‍, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, ലക്ഷദ്വീപ്, മണിപ്പൂര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ഹിന്ദു, ജൂത, വഹായിസം വിശ്വാസികള്‍ ന്യൂനപക്ഷ വിഭാഗങ്ങളാണ്.എന്നാല്‍ അവിടെ ഈ സമുദായങ്ങളെ ന്യൂനപക്ഷമായി കണക്കാക്കുന്നില്ല. മറിച്ച് അവിടെയുള്ള യഥാര്‍ത്ഥ ഭൂരിപക്ഷ സമുദായങ്ങളെയാണ് ദേശീയ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷമായി കണക്കാക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നി.
1992 ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആക്ടിന്റെ സെക്ഷൻ 2സി പ്രകാരം ആറ് സമുദായങ്ങളെ ന്യൂനപക്ഷ സമുദായങ്ങളായി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നായിരുന്നു ഹർജിക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ന്യൂനപക്ഷകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
Recommended Video
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications