ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആണ്‍കുട്ടികളുടെ മലദ്വാരത്തിലൂടെ പെട്രോള്‍ കുത്തിവെച്ചു
ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് 16 ഉം 17ഉം വയസ്സുള്ള ആണ്‍കുട്ടികളുടെ മലദ്വാരത്തിലൂടെ പെട്രോള്‍ കുത്തിവെച്ചു. ഗാസിയാബാദിലെ രാഷ്ട്രീയ പ്രമുഖന്റെ സഹോദരനാണ് ക്രൂരകൃത്യം ചെയ്തത്.
ഗാസിയാബാദ്: ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് 16 ഉം 17ഉം വയസ്സുള്ള ആണ്‍കുട്ടികളുടെ മലദ്വാരത്തിലൂടെ പെട്രോള്‍ കുത്തിവെച്ചു. ഗാസിയാബാദിലെ രാഷ്ട്രീയ പ്രമുഖന്റെ സഹോദരനാണ് ക്രൂരകൃത്യം ചെയ്തത്.
ആണ്‍കുട്ടികളെ ഉപദ്രവിക്കുകയും കുറ്റം സമ്മതിക്കാതായപ്പോള്‍ മലദ്വാരത്തിലൂടെ പെട്രോള്‍ കുത്തിവെയ്ക്കുകയും ചെയ്തു. പിന്നീട് പശുകള്‍ക്ക് കുത്തി വെയ്ക്കുന്ന മരുന്നും കുത്തിവെച്ചു എന്ന് പറയുന്നു.

ആന്തരിക അവയവങ്ങള്‍ക്ക് പൊള്ളലേറ്റ ആണ്‍കുട്ടികള്‍ക്ക് സര്‍ജറി നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ ഹാജി ഇഹ്‌സാന്‍ ഖുറേഷിയുടെ സഹോദരന്‍ റിസ്വാന്‍ ഖുറേഷിയാണ് ഒക്ടോബര്‍ 12 ന് ആണ്‍കുട്ടികളെ മര്‍ദിച്ചത്.
ദില്ലിയിലെ ഗുരു തേഹ് ബഹദൂര്‍ ആശുപത്രിയിലാണ് ആണ്‍കുട്ടികള്‍. ശരീരത്തിനുള്ളില്‍ ഇന്‍ഫക്ഷന്‍ ബാധിച്ചതിനാലാണ് സര്‍ജറി നടത്തേണ്ടി വന്നത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.












Click it and Unblock the Notifications