മരിച്ച് മൂന്നാംദിനം തിരിച്ചെത്തും ; സിദ്ധന് പ്രവചനം തെറ്റിച്ചു
ബെല്‍ഗാം : മരണശേഷം മൂന്നാംദിനം തിരിച്ചെത്തുമെന്ന് ഭക്തര്‍ക്ക് ഉറപ്പുനല്‍കിയ ശേഷം വിഷം കഴിച്ച സിദ്ധന് വാക്കുതെറ്റിച്ചു. ബല്‍ഗാം ജില്ലയിലെ അത്താനിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.
86 വയസ്സുകാരനായ ഗണേഷ് യോഗി മഹാരാജ് എന്നയാളാണ് താന്‍ തിരിച്ചുവരുമെന്ന് ഭക്തര്‍ക്ക് ഉറപ്പുനല്‍കിയ ശേഷം വിഷം കഴിച്ചത്. ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. എന്നാല്‍ സിദ്ധന്റെ വാക്കില്‍ വിശ്വാസമര്‍പ്പിച്ച ഗ്രാമവാസികള്‍ രണ്ടുദിവസമായി ഇയാളുടെ മടങ്ങിവരവും കാത്തിരിപ്പായിരുന്നു. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് മരണവിവരം ഇവരെ ബോധിപ്പിച്ചത്.

ശനിയാഴ്ച രാത്രിയില്‍ പ്രത്യേക പൂജകള്‍ നടക്കുന്നതിനാല്‍ ഇയാള്‍ നിരാഹാരത്തിലായിരുന്നു. രാത്രി ഉറക്കമൊഴിച്ചിരുന്ന് പ്രാര്‍ത്ഥന നടത്താന്‍ ഭക്തര്‍ക്ക് നിര്‍ദേശം നല്കി. തുടര്‍ന്ന് വിഷം കഴിക്കുകയും മൂന്ന് ദിവസത്തിനകം തിരിച്ചുവരുമെന്ന് പറയുകയുമായിരുന്നു. ഇത്തരത്തിലുളള പരീക്ഷണങ്ങള്‍ സ്വാമി മുമ്പും നടത്തിയിട്ടുണ്ടെന്നും എന്നാല്‍ അദ്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവന്നിട്ടുണ്ടെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്. ഡോക്ടര്‍മാര്‍ വൈദ്യശാസ്ത്രപരമായി മരണം സ്ഥിരീകരിച്ചിട്ടും ഭക്തര്‍ക്ക് വിശ്വാസമായില്ല. ഒടുവില്‍ ഏറെ പാടുപെട്ടാണ് ഇയാളുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ഗ്രാമവാസികള്‍ സമ്മതിച്ചത്.
1961 ല്‍ ഒരു പ്രൈമറി സ്കൂള്‍ അധ്യാപകനായാണ് ഗണേഷ് യോഗി കെമ്പവാടയിലെത്തുന്നത്. മൂന്നുവര്‍ഷത്തിനുശേഷം ഗ്രാമത്തില്‍ ഗണേശമഠം സ്ഥാപിച്ചു. തുടര്‍ന്ന് 50 വര്‍ഷമായി മഠത്തിന്റെ പ്രവര്‍ത്തനങ്ങളുമായി കഴിയുകയായിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications