കാര്‍ അപകടത്തില്‍ നിന്ന് പ്രകാശ് രാജ് അത്ഭുതകരമായി രക്ഷപ്പെട്ടു
ഹൈദരാബാദ്: കാറപടകടത്തില്‍ നിന്ന് നടനും സംവിധായകനുമായ പ്രകാശ് രാജ് ആത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി ഹൈദരാബാദിലെ ഹൈടെക്ക് സിറ്റിയില്‍ ട്രാഫികില്‍ നിര്‍ത്തിയിട്ടിരുന്ന പ്രകാശ് രാജിന്റെ കാറിന് പിന്നില്‍ ബസ് വന്ന് ഇടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് അല്പനേരത്തേയ്ക്ക് ഭയന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്ന് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. ഷൂട്ടിങ് കഴിഞ്ഞ് ഫാം ഹൗസിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ യുവാക്കള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നിതിന് മുമ്പ് അത് മൊബൈലില്‍ പകര്‍ത്താനുള്ള തിരക്കു കാണിക്കുകയായിരുന്നുവെന്ന് തുടര്‍ന്നുള്ള ട്വീറ്റുകളില്‍ പ്രകാശ് രാജ് കുറ്റപ്പെടുത്തി.
സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന നടപടികള്‍ കണ്ട് ലജ്ജ തോന്നുന്നു. ആളുകളുടെ പെരുമാറ്റം എന്നെ ഞെട്ടിച്ചു. എന്താണ് സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും താരം ട്വിറ്ററിലൂടെ ചോദിക്കുന്നു.












Click it and Unblock the Notifications