കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിർസാപൂർ താരം ബ്രഹ്മ മിശ്ര വീട്ടിൽ മരിച്ച നിലയില്‍, മരണകാരണം ഹൃദയാഘാതമെന്ന് സംശയം

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് താരം ബ്രഹ്മ മിശ്ര മരിച്ച നിലയില്‍. മുംബൈ സബര്‍ബന്‍ വെര്‍സോവയിലെ വീട്ടിലാണ് ബ്രഹ്മ മിശ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 30 വയസ്സാണ് പ്രായം. പ്രശസ്തമായ വെബ് സീരിസ് മിര്‍സാപൂരിലൂടെയാണ് ബ്രഹ്മ മിശ്ര ശ്രദ്ധേയനാകുന്നത്. മിര്‍സാപൂരില്‍ ബ്രഹ്മ മിശ്ര അവതരിപ്പിച്ച ലളിത് എന്ന കഥാപാത്രം കയ്യടി നേടിയിരുന്നു.

പൃഥ്വിരാജിനെ മുളയിലേ നുള്ളിക്കളയാൻ ശ്രമിച്ചു, പിന്നിൽ ദിലീപായിരുന്നോ? മല്ലിക സുകുമാരൻ പറയുന്നുപൃഥ്വിരാജിനെ മുളയിലേ നുള്ളിക്കളയാൻ ശ്രമിച്ചു, പിന്നിൽ ദിലീപായിരുന്നോ? മല്ലിക സുകുമാരൻ പറയുന്നു

ഹൃദയാഘാതമാണ് മരണകാരണം എന്നാണ് കരുതുന്നതെന്ന് പോലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുളളൂ. മുംബൈയിലെ വീട്ടില്‍ താരം തനിച്ചായിരുന്നു താമസിച്ചിരുന്നത്. വീട്ടിലെ കുളിമുറിയിലാണ് ബ്രഹ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്രഹ്മയുടെ അപ്പാര്‍ട്ട്‌മെന്റ് അകത്ത് നിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു. അപകട മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

77

Recommended Video

cmsvideo
ഒമിക്രോണ്‍ ബാധിച്ച രാജ്യങ്ങളുടെ കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന | Oneindia Malayalam

മരണം എപ്പോഴാണ് സംഭവിച്ചത് എന്നത് വ്യക്തമായിട്ടില്ല. ബ്രഹ്മ മിശ്രയുടെ ഫ്‌ളാറ്റില്‍ നിന്ന് ഇന്ന് ദുര്‍ഗന്ധം ഉയര്‍ന്നതോടെയാണ് അയല്‍വാസികളുടെ ശ്രദ്ധയില്‍ സംഭവം പെടുന്നത്. വാതില്‍ അകത്ത് നിന്ന് പൂട്ടിയിരുന്നതിനാല്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നിര്‍മ്മിക്കുന്ന ആളെ സ്ഥലത്ത് എത്തിച്ചാണ് ഫ്‌ളാറ്റ് തുറന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുളിമുറിയില്‍ കിടക്കുന്ന നിലയില്‍ താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

English summary
'Mirzapur' Actor Brahma Mishra found dead in his apartment at Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X