ഇന്‍ഡിഗോ ജീവനക്കാരില്‍ നിന്നും മോശം പെരുമാറ്റം; പരാതിയുമായി ഗായിക മൈഥിലി താക്കൂര്‍
പാറ്റ്‌ന: ഗായിക മൈഥിലി താക്കൂറിനോട് ഇന്‍ഡിഗോ ജീവനക്കാരന്‍ മോശമായി പെരുമാറിയതായി പരാതി. ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ ജീവനക്കാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ഗായിക പറയുന്നത്. ഡല്‍ഹിയില്‍ നിന്ന് പട്നയില്‍ എത്തിയ മൈഥിലി താക്കൂര്‍ ഇതുമായി ബന്ധപ്പെട്ടട്ട് ട്വീറ്റ് ചെയ്തു. വിഷയത്തില്‍ ഡി ജി സി എയ്ക്കും പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

ലഗേജുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ ജീവനക്കാര്‍ മൈഥിലി താക്കൂറിനോട് മോശമായി പെരുമാറിയെന്നാണ് വിവരം. ജി എസ് തേജേന്ദ്ര സിംഗ് എന്നയാള്‍ വളരെ അപമര്യാദയായി പെരുമാറിയെന്നാണ് മൈഥിലി തന്റെ ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്. ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യണോ എന്ന് പോലും ചിന്തിച്ചെന്നും താരം പറയുന്നു.

ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ നിന്ന് അതിരാവിലെ പാറ്റനയിലേക്ക് വരികയായിരുന്നു മൈഥിലി താക്കൂര്‍. ഈ സമയത്ത് ലഗേജുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ തേജേന്ദ്ര സിംഗ് എന്നയാള്‍ മോശമായി പെരുമാറുകയായിരുന്നു. തന്റെ ലഗേജില്‍ വസ്ത്രങ്ങളും സംഗീത ഉപകരണങ്ങളുമാണ് ഉണ്ടായിരുന്നത്. ഇത് കണ്ട ജീവനക്കാരന്‍ തന്നെ വിമാനത്താവളത്തില്‍ തടഞ്ഞെന്ന് മൈഥിലി പറഞ്ഞു.

യാത്രയ്ക്കിടെ പലരും ഇവര്‍ക്കൊപ്പം സെല്‍ഫിയെടുത്തിരുന്നു. ഇവര്‍ സെലിബ്രിറ്റിയാണെന്നും അവര്‍ പൊയ്‌ക്കോട്ടെയെന്നും യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ ജീവനക്കാരന്‍ ഇത് ചെവിക്കൊണ്ടില്ല, നിങ്ങള്‍ ഒരു സെലിബ്രിറ്റിയാണെങ്കില്‍ എന്താണെന്നായിരുന്നു ജീവനക്കാരന്‍ ചോദിച്ചത്. എന്നാല്‍ ജീവനക്കാരന്റെ പെരുമാറ്റത്തില്‍ തനിക്ക് അസ്വസ്ഥതയും നാണക്കേടും തോന്നിയെന്നും ജീവനക്കാരന്റെ രീതി വളരെ തെറ്റായിരുന്നെന്നും മൈഥിലി പറയുന്നു. കൂടാതെ ലഗേജിലെ അമിത ഭാരത്തെ തുടര്‍ന്ന് അരമണിക്കൂറോളം മോശമായി പെരുമാറിയെന്നും താരം പറയുന്നു.

@IndiGo6E @DGCAIndia എന്ന് ടാഗ് ചെയ്തുകൊണ്ട് മൈഥിലി താക്കൂര്‍ തന്റെ ട്വീറ്റില്‍ കുറിച്ചു, 'ഏറ്റവും മോശം അനുഭവവുമായാണ് പട്നയിലേക്ക് യാത്ര ചെയ്താണ് ദിവസം ആരംഭിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെ മര്യാദയോടെയാണ് ജിഎസ് തേജേന്ദ്ര സിംഗ് പെരുമാറിയത്. ജീവനക്കാരന്റെ പെരുമാറ്റം തീര്‍ച്ചയായും അതേ എയര്‍ലൈനില്‍ വീണ്ടും യാത്ര ചെയ്യണമോ എന്നൊരു ആശയക്കുഴപ്പത്തിലാക്കിയെന്നും താരം പറയുന്നു.

അതേസമയം, ഇതാദ്യമായല്ല, ഇന്‍ഡിഗോ ജീവനക്കാര്‍ക്കെതിരെ പരാതി ഉയരുന്നത്. നടി പൂജ ഹെഗ്ഡയോട് മോശമായ രീതിയില്‍ ജീവനക്കാരന്‍ പെരുമാറിയിരുന്നു. ജൂണ്‍ 9-ന് മുംബൈയില്‍ നിന്നും കയറിയ വിമാനത്തില്‍ വെച്ചായിരുന്നു സംഭവം. ഭീകരമായൊരു അനുഭവമായിരുന്നു അതെന്ന് പൂജ ട്വിറ്ററില്‍ കുറിച്ചത്.

ഏഴ് പതിറ്റാണ്ട് കാലം സിംഹാസനത്തിലിരുന്ന രാജ്ഞി; ക്യൂന്‍ എലിസബത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
ഇന്‍ഡിഗോയിലെ ജീവനക്കാരനായ വിപുല്‍ നാകാശേ വിമാനത്തില്‍ വെച്ച് ഞങ്ങളോട് വളരെ അപമര്യാദയായി പെരുമാറിയതില്‍ എനിക്ക് അതിയായ വിഷമം തോന്നിയെന്ന് പൂജ പറഞ്ഞു. മുംബൈയില്‍ നിന്ന് കയറിയ വിമാനത്തില്‍ വെച്ചായിരുന്നു സംഭവം. ഭീഷണിപ്പെടുത്തുന്ന രീതിയില്‍ മോശം ഭാഷയിലാണ് ഒരു കാരണവുമില്ലതെ അയാള്‍ ഞങ്ങളോട് സംസാരിച്ചത്. ഞാന്‍ പൊതുവെ ഇത്തരം കാര്യങ്ങളെ കുറിച്ച് ട്വീറ്റ് ചെയാറില്ല. പക്ഷെ ഇത് ഭീകരമായൊരു അനുഭവമായിരുന്നു.' എന്നാണ് പൂജ ട്വീറ്റ് ചെയ്തത്.












Click it and Unblock the Notifications