കിടപ്പിലായ വൃദ്ധയെ വീട് തീയിട്ട് കൊന്നു
ജയ്പ്പൂര്‍: രാജസ്ഥാനില്‍ കിടപ്പിലായ വൃദ്ധയെ വീടിന് തീവെച്ച് കൊലപ്പെടുത്തി. ഉദയ്പൂര്‍ ജില്ലയിലെ കലിപ ഗ്രാമത്തിലാണ് 70കാരിയായ വൃദ്ധയെ ക്രൂരമായി കാലപ്പെടുത്തിയത്. കേസില്‍ പ്രതികളെ ഇതുവരേയും അറസ്റ്റ് ചെയ്തിട്ടില്ല.
ഞായറാഴ്ചയാണ് വൃദ്ധയുടെ വീടിന് തീയിട്ടത്. തീപിടിച്ചതാകാമെന്നാണ് ആദ്യം നാട്ടുകാര്‍ കരുതിയത്. എന്നാല്‍ പിന്നീട് പൊലീസ് ഉള്‍പ്പടെ സ്ഥലത്തെത്തി പരിശോധിയ്ക്കുമ്പോഴാണ് തീയിട്ടതാണെന്ന് മനസിലായത്.

ഏറെ നാളായി കിടപ്പിലായിരുന്നു വൃദ്ധ. രാവിലെയാണ് വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് അയല്‍ക്കാര്‍ കണ്ടത്. ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് എത്തുമ്പോഴേയ്ക്കും പടര്‍ന്ന് പിടിയ്ക്കുകയും വൃദ്ധ മരിയ്ക്കുകയും ചെയ്തിരുന്നു.
കരുതിക്കൂട്ടി വീട് തീയിട്ടതാണെന്ന് പൊലീസ് പറഞ്ഞു. കിടപ്പിലായതിനാല്‍ തന്നെ വൃദ്ധയ്ക്ക് രക്ഷപ്പെടനാകില്ലെന്ന് അക്രമികള്‍ക്ക് അറിയാമായിരുന്നെന്നും പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് ചോദ്യം ചെയ്തുവെന്നതൊഴിച്ചാല്‍ കേസില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.












Click it and Unblock the Notifications