Get Updates
Get notified of breaking news, exclusive insights, and must-see stories!

പൈലറ്റുമാര്‍ തുണച്ചു,വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി

Air India
കൊല്‍ക്കത്ത: പൈലറ്റുമാരുടെ സമയോചിതമായ ഇടപെടല്‍ മൂലം പശ്ചിമ ബംഗാളില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി. ബംഗാളിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തിലാണ് സംഭവം. ഇന്‍ഡിയോ വിമാനവും എയര്‍ ഇന്ത്യ വിമാനവും തമ്മിലുള്ള കൂട്ടിയിടിയാണ് ഒഴിവായത്. രണ്ട് വിമാനങ്ങളിലുമായി 250 യാത്രക്കാരുണ്ടായിരുന്നു.

വെള്ളിയാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിച്ച എയര്‍ ഇന്ത്യ 879 വിമാനവും പറന്നുയരാന്‍ ശ്രമിച്ച ഇന്‍ഡിയോ വിമാനവുമാണ് കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. എയര്‍ഇന്ത്യയില്‍ 120 യാത്രക്കാരും ദില്ലിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ 130 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ട്രാഫിക് കണ്‍ട്രാള്‍ റൂമില്‍ നിന്ന് ലഭിച്ച കൃത്യമായ സന്ദേശവും പൈലറ്റുമാര്‍ നടത്തിയ സമയോചിതമായ ഇടപെടലുമാണ് ദുരന്തം ഒഴിവാക്കിയത്.

ഇന്‍ഡിയോ വിമാനം പറന്നുയരാന്‍ നിര്‍ദ്ദേശം ലഭിച്ചത് തൊട്ടു പിന്നാലെ എയര്‍ ഇന്ത്യ ലാന്‍ഡിംഗിന് ശ്രമിയ്ക്കുകയായിരുന്നു. ഇരു വിമാനങ്ങളും തമ്മില്‍ പാലിയ്‌ക്കേണ്ട ആയിരം മീറ്റര്‍ അകലം ലംഘിയ്ക്കപ്പെട്ടിരുന്നു. എന്നാല്‍ സമയോചിത ഇടപെടല്‍ മൂലം പൈലറ്റുമാര്‍ അകലം കൂട്ടി അപകടം ഒഴിവാക്കി. നിര്‍ദ്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്‍ഡിഗോ പൈലറ്റ് വിമാനം താഴ്ത്തി. ഈ സമയം എയര്‍ ഇന്ത്യ വലത്തേയ്ക്ക് തിരിഞ്ഞ് മാറി. പ്രതി സന്ധിമാറിയെന്ന സന്ദേശം ലഭിച്ചതോടെ ഇരുവിമാനങ്ങളും സാധാരണ നിലയില്‍ എത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+