തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ബാബാ രാംദേവിന്റെ പതഞ്ജലിക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
നേരത്തെ മലയാളിയായ നേത്രരോഗവിദഗ്ധന്‍ കെ വി ബാബുവും പതഞ്‌ലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഹര്‍ജി തള്ളുകയായിരുന്നു.

ന്യൂദല്‍ഹി: യോഗ ആചാര്യന്‍ ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിന്റെ ആയുഷ് ഉല്‍പ്പന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന് അനുമതി നല്‍കി ആയുഷ് മന്ത്രാലയം. കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരത്തിന്റെ പരാതിയെ തുടര്‍ന്നാണ് നിര്‍ദേശം.
1954ലെ ഡ്രഗ്സ് ആന്റ് മാജിക്കല്‍ റെമഡീസ് (ഒബ്ജക്ഷനബിള്‍ അഡ്വര്‍ടൈസ്മെന്റ്) നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റിയോട് (എസ് എല്‍ എ) നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്ന് ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ കാര്‍ത്തിക്ക് അയച്ച കത്തില്‍ പറയുന്നു.
ഇതാദ്യമായല്ല പതഞ്ജലിക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രാലയം എസ് എല്‍ എയ്ക്ക് നിര്‍ദേശം നല്‍കുന്നത്. നേരത്തെ പതഞ്ജലിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള കണ്ണൂര്‍ സ്വദേശിയായ നേത്രരോഗ വിദഗ്ധന്‍ ഡോ കെ വി ബാബുവിന്റെ വിവരാവകാശ ഹര്‍ജി തള്ളിയിരുന്നു.

എന്നാല്‍ പുതിയ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നു എന്ന് കെ വി ബാബു ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 2022 ഏപ്രിലില്‍ ഡോ. ബാബു സമര്‍പ്പിച്ച വിവരാവകാശ നിയമത്തെ തുടര്‍ന്ന് മന്ത്രാലയം സമാനമായ ഉത്തരവ് നല്‍കിയിരുന്നതാണ്. എന്നാല്‍ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് നിയമത്തിന് കീഴിലുള്ള റൂള്‍ 170 ഉദ്ധരിച്ച് എസ് എല്‍ എ ഇതില്‍ തിരിമറി നടത്താന്‍ ശ്രമിക്കുകയായിരുന്നു.
നേരത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന്റെ പേരില്‍ അഞ്ച് പതഞ്ജലി മരുന്നുകളുടെ ഉത്പാദനം ഉത്തരാഖണ്ഡ് നിരോധിച്ചിരുന്നു. ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യാ ഫാര്‍മസി പതഞ്ജലി ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന അഞ്ച് മരുന്നുകളുടെ ഉത്പാദനം നിര്‍ത്തി വെക്കാനായിരുന്നു ഉത്തരവ്.
എന്നാല്‍ എസ് എല്‍ എ ഇത് വൈകിപ്പിക്കുകയായിരുന്നു. ഒടുവില്‍ സംഭവത്തില്‍ എത്രയും വേഗം നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചതായി ആയുഷ് മന്ത്രാലയം വ്യക്തമാക്കി. ഇതോടായാണ് പതഞ്ജലി മരുന്നുകളുടെ ഉത്പാദനം നിരോധിച്ച് കൊണ്ട് ലെസന്‍സിങ് അതോറിറ്റി നടപടിയെടുത്തത്.
നേരത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട് എന്ന് 2022 ജൂലൈയില്‍ ആയുഷ് മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. 2021 മാര്‍ച്ച് മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവില്‍ 10035 പരസ്യങ്ങള്‍ ആണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ അവതരിപ്പിക്കപ്പെട്ടത് എന്നായിരുന്നു ആയുഷ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.












Click it and Unblock the Notifications