കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ ഇനി ജയിലിലായേക്കും

  • By S Swetha
Google Oneindia Malayalam News

ദില്ലി: പരസ്യങ്ങള്‍ വഴി തെറ്റായ അവകാശവാദം ഉന്നയിക്കുന്ന നിര്‍മ്മാതാക്കാള്‍, സേവന ദാതാക്കള്‍, സെലിബ്രിറ്റികള്‍ എന്നിവര്‍ ഇനി പിഴയും ജയില്‍ ശിക്ഷയും നേരിടേണ്ടി വരും. ചൊവ്വാഴ്ച ലോക്‌സഭ പാസാക്കിയ ബില്‍ ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെക്കുന്നത്്. ടെലിവിഷന്‍, റേഡിയോ, പ്രിന്റ്, ഔട്ട്ഡോര്‍ പരസ്യങ്ങള്‍, ഇ-കൊമേഴ്സ്, നേരിട്ടുള്ള വില്‍പ്പന, ടെലിമാര്‍ക്കറ്റിംഗ് എന്നിവയുള്‍പ്പെടെ ഏത് മാധ്യമത്തിലൂടെയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് പിഴ ചുമത്താന്‍ ഉപഭോക്തൃ സംരക്ഷണ ബില്‍ 2019 നിര്‍ദേശിക്കുന്നു. ഇതുവരെ നിയമമാകാത്ത ഈ ബില്‍ പരസ്യ വ്യവസായവും അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എ.എസ്.സി.ഐ)യും ഇടയിലുള്ള വിടവ് നികത്തുന്നു.

ഇനി 'ഗാന്ധി' വേണ്ട; രാഹുൽ ഗാന്ധി പേര് മാറ്റുന്നു, ഞെട്ടണ്ട സംഭവം സത്യമാണ്, സംഭവം ഇങ്ങനെ...ഇനി 'ഗാന്ധി' വേണ്ട; രാഹുൽ ഗാന്ധി പേര് മാറ്റുന്നു, ഞെട്ടണ്ട സംഭവം സത്യമാണ്, സംഭവം ഇങ്ങനെ...

ഈ ബില്‍ പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം വിവിധ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള പ്രമോഷനുകളായി നിര്‍വചിച്ചിരിക്കുന്നു. ''ഒരു ഉല്‍പ്പന്നത്തെയോ സേവനത്തെയോ തെറ്റായി വിവരിക്കുന്ന അല്ലെങ്കില്‍ അത്തരം ഉല്‍പന്നത്തിന്റെയോ സേവനത്തിന്റെയോ സ്വഭാവം, പദാര്‍ത്ഥം, അളവ് അല്ലെങ്കില്‍ ഗുണനിലവാരം എന്നിവയെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഉപഭോക്തൃ അവകാശ ലംഘനം, അന്യായമായ വ്യാപാര രീതികള്‍, തെറ്റായ അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ചീഫ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഒരു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ദില്ലിയില്‍ രൂപീകരിക്കും.

money-1561


കുറ്റവാളികളായ നിര്‍മ്മാതാക്കള്‍ക്കും സേവന ദാതാക്കള്‍ക്കും പരമാവധി രണ്ട് വര്‍ഷം വരെ തടവും 10 ലക്ഷം ഡോളര്‍ വരെ പിഴയും ലഭിക്കും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികളില്‍ നിന്ന് 10 ലക്ഷം രൂപ വരെ പിഴ ഈടാക്കാം. കുറ്റം ആവര്‍ത്തിക്കുന്ന നിര്‍മാതാക്കള്‍ക്കെതിരെ 50 ലക്ഷം രൂപ വരെ പിഴയും അഞ്ച് വര്‍ഷം വരെ തടവും ലഭിക്കും. സെലിബ്രിറ്റികളെ ഒരു വര്‍ഷം വരെ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കാനും ആവര്‍ത്തിക്കുന്നവരെ മൂന്ന് വര്‍ഷം വരെ വിലക്കാനുമുള്ള നിര്‍ദ്ദേശവും ബില്‍ മുന്നോട്ട് വെക്കുന്നു. തെറ്റായ പരസ്യങ്ങള്‍ നിര്‍ത്തലാക്കുന്നതിനോ പരിഷ്‌ക്കരിക്കുന്നതിനോ പരാജയപ്പെട്ടാല്‍ മാത്രമേ അതോറിറ്റി നിര്‍മ്മാതാക്കള്‍ക്കെതിരെ പിഴ ചുമത്തുകയുള്ളൂ.

English summary
Misleading advertisements may land celebrity in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X