കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യത്തെ ട്രാന്‍സ് ക്വീന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു! എല്ലാവരേയും ഉള്‍ക്കൊള്ളുന്നുവെന്ന് കോണ്‍ഗ്രസ്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ട്രാന്‍സ് ക്വീന്‍ വീണ സെന്ദ്രേ കോണ്‍ഗ്രസില്‍ ചേര്‍ന്നു | Feature Video | Oneindia Malayalam

15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയിരിക്കുന്നത്. ബിജെപിയുടെ ഭരണങ്ങളെ പാടെ പൊളിച്ചെഴുതി വന്‍ ഭരണമാറ്റങ്ങളുമായി സര്‍ക്കാര്‍ മുന്നേറുകയാണ്. പാര്‍ട്ടിയുടെ ഈ മുന്നേറ്റം നിരവധി പ്രമുഖരെ സ്വന്തം പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കാറാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്തെ ആദ്യത്തെ ട്രാന്‍സ് ക്വീന്‍ വിജയി ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

കോണ്‍ഗ്രസിന്‍റെ വനിതാ വിഭാഗമായ മഹിളാ കോണ്‍ഗ്രസിന്‍റെ ദേശീയ ജനറല്‍ സെക്രട്ടറിയായി ട്രാന്‍സ്ജെന്‍റര്‍ ആക്റ്റിവിസ്റ്റ് അപ്സര റെഡ്ഡി കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസ് നിയമിച്ചത്. ഇതിന് പിന്നാലെയാണ് ട്രാന്‍സ് ക്വീനിന്‍റെ കോണ്‍ഗ്രസ് പ്രവേശം. കൂടുതല്‍ വിവരങ്ങളിലേക്ക്

 ചരിത്രം വഴിമാറി

ചരിത്രം വഴിമാറി

കോണ്‍ഗ്രസിന്‍റെ 134 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു ട്രാന്‍സ്ജെന്‍റര്‍ ആക്റ്റിവിസ്റ്റിനെ കോണ്‍ഗ്രസ് തങ്ങളുടെ വനിതാ വിഭാഗത്തിന്‍റെ ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിക്കുന്നത്. അപ്സര റെഡ്ഡി രാഹുല്‍ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ ഈ പ്രഖ്യാപനം.

 മാറ്റങ്ങളുടെ തുടക്കം

മാറ്റങ്ങളുടെ തുടക്കം

കോണ്‍ഗ്രസിലെ മാറ്റങ്ങളുടെ തുടക്കമായിട്ടാണ് ഇത് വിലയിരുത്തപ്പെട്ടത്.പൊതുപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായിരുന്നു അപ്സര. ആദ്യം അവര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അമിത് ഷായെ നേരിട്ട് കണ്ട ശേഷമായിരുന്നു ബിജെപിയിലേക്കുള്ള പ്രവേശനം.

 ബിജെപി വിട്ട് അപ്സര

ബിജെപി വിട്ട് അപ്സര

എന്നാല്‍ ബിജെപിയില്‍ ചേര്‍ന്ന് ഒരുമാസം പിന്നിട്ടപ്പോള്‍ തന്നെ അപ്സര പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. ബിജെപി വളരെ പ്രതിലോമപരവും സ്വതന്ത്ര ചിന്താഗതി പുലര്‍ത്തുന്നവര്‍ക്ക് യാതൊരു ഇടവും നല്‍കാത്ത പാര്‍ട്ടിയാണെന്നായിരുന്നു രാജിലെച്ച പിന്നാലെ അപ്സര പറഞ്ഞത്.

 രാഹുല്‍ ഗാന്ധിയുടെ നിലപാട്

രാഹുല്‍ ഗാന്ധിയുടെ നിലപാട്

മറ്റൊരു കാര്യം കൂടി അവര്‍ പറഞ്ഞു, സ്ത്രീകള്‍ക്ക് എല്ലാമേഖലയിലും പ്രാതിനിധ്യം നല്‍കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് തന്നെ ആകര്‍ഷിച്ചതെന്നും അപ്സര പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഛത്തീസ്ഗഡ് കോണ്‍ഗ്രസിലേക്ക് മറ്റൊരു ട്രാന്‍സ് വിഭാഗത്തില്‍ പെട്ടയാള്‍ കൂടി എത്തുന്നത്.

 ആദ്യത്തെ ട്രാന്‍സ് ക്വീന്‍

ആദ്യത്തെ ട്രാന്‍സ് ക്വീന്‍

റായ്പൂര്‍ സ്വദേശിയായ വീണ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് ക്വീന്‍ ആണ് വീണ സാന്ദ്രേ. വീണ കോണ്‍ഗ്രസില്‍ ചേര്‍ന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്.

 കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം

എല്ലാവരേയും ഉള്‍ക്കൊള്ളുമെന്നതാണ് കോണ്‍ഗ്രസ് നയമെന്ന് വീണയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതൃത്വം കുറിച്ചു. മിസ് ഛത്തീസ്ഡഡ് ആയിരുന്ന വീണ കഴിഞ്ഞ വര്‍ഷമാണ് ട്രാന്‍സ് ക്വീന്‍ ആയി തെരഞ്ഞെടുക്കപ്പെടുന്നത്.

റായ്പൂരില്‍ നിന്ന്

റായ്പൂരില്‍ നിന്ന്

നിരവധി ഫാഷന്‍ ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന വീണ.റായ്പൂരിലെ മന്ദിര്‍ ഹസൗദ് ഗ്രാമത്തിലാണ് വീണ ജനിച്ചത്. ട്രാന്‍സ്ജെന്‍ററുകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുടെ ഭാഗമായിരുന്നു.

വീണയ്ക്ക് സ്വഗതം

വീണയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് ഇങ്ങനെ കുറിച്ചു- രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍റര്‍ ക്വീന്‍ പാര്‍ട്ടിയുടെ നയങ്ങളില്‍ ആകൃഷ്ടയായി ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് കുടുംബത്തിലേക്ക് വീണയെ സ്വാഗതം ചെയ്യുന്നു.

 കോണ്‍ഗ്രസ് ട്വീറ്റ്

കോണ്‍ഗ്രസ് ട്വീറ്റ്

വീണ ബാങ്കോക്കിലേക്ക് ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാനായി തയ്യാറായി നില്‍ക്കുകയാണ്. സംസ്ഥാനത്തിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ് വീണ. വീണയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു, നേതൃത്വം ട്വീറ്റ് ചെയ്തു.

 ഇടതുപക്ഷവും

ഇടതുപക്ഷവും

തെലുങ്കാനയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ ട്രാന്‍സ്ജെന്‍റര്‍ വ്യക്തിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയിരുന്നു. ഗോഷ്മാലിലെ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ബഹുദന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണി സ്ഥാനാര്‍ത്ഥിയായി ചന്ദ്രമുഖി മൗവ്വ എന്ന ട്രാന്‍സ്ജെന്‍ററിനേയാണ് സ്ഥാനാര്‍ത്ഥി ആക്കിയിരുന്നത്.

English summary
Miss Transqueen 2018 Veena Sendre Joins Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X