Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോമാതാവിനെ രാഷ്ട്രമാതാവാക്കാന്‍ മിസ്കോള്‍ പ്രചാരണവുമായി ഹിന്ദു സംഘടന

അലിഗഢ്: പശുവിനെ രാഷ്ട്രമാതാവായി തിരഞ്ഞെടുക്കാന്‍ മിസ്‌കോള്‍ യഞ്ജവുമായി ഹൈന്ദവ സംഘടന രംഗത്ത്. ഗോരഖ്പൂര്‍ എംപി യോഗി ആദിത്യനാദിന്റെ ഹിന്ദു യുവ വാഹിനി (എച്ച് വൈ വി)യാണ് രംഗത്തെത്തിയിരിയ്ക്കുന്നത്. ഗോമാതാവിനെ രാഷ്ട്രമാതാവായി തിരഞ്ഞെടുക്കുന്നതിന് ടോള്‍ഫ്രീ നമ്പരായ-07533007511 എന്ന നമ്പരില്‍ മിസ്‌കോള്‍ നല്‍കിയാല്‍ മതി.

രാജ്യ വ്യാപകമായി ഗോവധം നിരോധിയ്ക്കണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യത്തിന് പിന്നാലെയാണ് രാഷ്ട്രമാതാവായി ഗോമാതാവിനെ തിരഞ്ഞെടുക്കാന്‍ ശ്രമിയ്ക്കുന്നത്. എച്ച് വൈ വിയ്ക്ക് പൂര്‍ണ പിന്തുണയുമായി വിശ്വഹിന്ദു പരിഷത്തും രംഗത്തെത്തിത്തിയിട്ടുണ്ട്.

Cow

എച്ച് വൈ വിയുടെ അലിഗഢ് ശാഖയാണ് മിസ്‌കോള്‍ പ്രചാരണത്തിന് പിന്നില്‍. അലിഗഢില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നതിന് പകരം യജ്ഞം സംസ്ഥാന വ്യാപകമാക്കാന്‍ ലക്ഷ്യമിടുന്നതായി യുവവാഹിനി ഭാരവാഹിയായ മഹന്ത് കൗശല്‍ നാഥ് പറയുന്നു. മിസ്‌കോള്‍ അടിയ്ക്കുന്നവര്‍ക്ക് പശുക്കളെ ദത്തെടുക്കാനോ ഗോശാലകള്‍ക്ക് സംഭാവന നല്‍കി പശുക്കളെ സംരക്ഷിയ്ക്കാനോ ഉള്ള ഇവസരവും ഉണ്ടായിരിയ്ക്കും. പദ്ധതി സാമൂഹികപ്രവര്‍ത്തനം മാത്രമാണെന്നും മറ്റ് ലക്ഷ്യങ്ങള്‍ ഇല്ലെന്നും ഭാരവാഹികള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+