കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ മകനെ തേടി അലഞ്ഞത് 18 വര്‍ഷം; ഒടുവില്‍ സമീപത്തെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത് അസ്ഥികൂടം

Google Oneindia Malayalam News

ദില്ലി: 18 വര്‍ഷം മുന്‍പ് കാണാതായ മകന്‍ എവിടെയങ്കിലും ജീവിച്ചിരിപ്പുണ്ടാകും എന്ന് തന്നെയായിരുന്നു ഷൗക്കത്തലിയുടേയും കുടുംബത്തിന്റേയും വിശ്വാസം. കാണാതായ മകന് വേണ്ടി എല്ലാം മാസവും ജോലിയില്‍ നിന്ന് അവധിയെടുത്ത് വിവിധയിടങ്ങളില്‍ മകനെ തേടി അലഞ്ഞതും ഈ പ്രതീക്ഷയുടെ ഒറ്റപിന്‍ബലത്തിലായിരുന്നു.

<strong>സന്ദീപാനനന്ദഗിരിയുടെ പേര് ഷിബുവെന്നല്ല എന്നൊക്കെ അവര്‍ക്കറിയാം; അതാണെങ്കില്‍ തന്നെ എന്താണ് കുഴപ്പം</strong>സന്ദീപാനനന്ദഗിരിയുടെ പേര് ഷിബുവെന്നല്ല എന്നൊക്കെ അവര്‍ക്കറിയാം; അതാണെങ്കില്‍ തന്നെ എന്താണ് കുഴപ്പം

പക്ഷെ കഴിഞ്ഞ ബുധാനഴ്ച്ചയോടെ വീട്ടിന് സമീപത്തെ വാട്ടര്‍ ടാങ്കില്‍ നിന്ന് 14 കാരനായ മകന്റെ അസ്ഥികൂടം കണ്ടെത്തിയതോടെ മൂന്നംഗകുടുബത്തിന്റെ പതിനെട്ട് വര്‍ഷമായുള്ള കാത്തിരിപ്പും പ്രതീക്ഷയും അവസാനിക്കുകയായിരുന്നു. സംഭവത്തിന്റെ വിശദാംശം ഇങ്ങനെ..

2000 ജൂണ്‍ 22

2000 ജൂണ്‍ 22

2000 ജൂണ്‍ 22-നാണ് ഡല്‍ഹിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ ഷൗക്കത്തലിയുടെ മകന്‍ ജാവേദ് അലി(14)യെ കാണാതാവുന്നത്. വീടിന് സമീപത്തെ കടയിലേക്ക് പോയ ജാവേദ് അലി പിന്നീട് തിരിച്ചു വന്നതേയില്ല.

14 വയസ്സുകാരന്‍ ജാവേദ്

14 വയസ്സുകാരന്‍ ജാവേദ്

ജാവേദ് അലിക്കായി ഷൗക്കത്തലിയും കുടംബവും ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമായി അന്വേഷണം നടത്തിയെങ്കിലും മകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് കേസ് പോലീസ് അന്വേഷിച്ചെങ്കിലും 14 വയസ്സുകാരന്‍ ജാവേദ് അലിക്കായി നിരോധാനം ദുരൂഹമായി തുടര്‍ന്നു.

പോലീസ് അന്വേഷണം

പോലീസ് അന്വേഷണം

തന്റെ മകന്‍ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായിരിക്കാമെന്നാണ് ഷൗക്കത്തലി തുടക്കം മുതലെ കരുതിയിരുന്നത്. പോലീസ് അന്വേഷണം കാര്യക്ഷമമല്ലാതായാപ്പോള്‍ അദ്ദേഹം സ്വന്തം നിലയില്‍ മകനായി തിരച്ചിലും ആരംഭിച്ചിരുന്നു.

പിതാവിന്‍റെ അന്വേഷണം

പിതാവിന്‍റെ അന്വേഷണം

മകനായുള്ള തിരച്ചിലിനായി ജോലിയില്‍ നിന്ന് എല്ലാമാസവും ജോലിയെടുത്ത് അദ്ദേഹം തെരുവിലും ഭിക്ഷക്കാര്‍ക്കുമിടയിലും അദ്ദേഹം അലഞ്ഞു. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ഷൗക്കത്തലി ഈ അന്വേഷണം തുടരുന്നു.

പലനഗരങ്ങളില്‍

പലനഗരങ്ങളില്‍

പക്ഷെ പലനഗരങ്ങളില്‍ തിരഞ്ഞിട്ടും ജാവേദ് അലിയെ കണ്ടെത്താന്‍ ഷൗക്കത്തലിക്കോ മകനായുള്ള തിരച്ചിലിനായി അദ്ദേഹത്തെ സഹായിക്കാനായി എത്തിയ പങ്കജിനോ ധീരജിനോ കഴിഞ്ഞില്ല.

മകനെ വിട്ടുതരാം

മകനെ വിട്ടുതരാം

ജാവേദിനെ കാണാതായതിന് പിന്നാലെ അയല്‍ വീട്ടിലേക്ക് ഒരു ഫോണ്‍കോള്‍ വന്നിരുന്നു. ജാവേദ് തങ്ങള്‍ക്കൊപ്പം ഉണ്ടെന്നും കുട്ടിയുടെ അമ്മാവനായ ചമാന്‍ തങ്ങള്‍ക്ക് തരാനുള്ള പണം നല്‍കിയാല്‍ മകനെ വിട്ടുതരാമെന്നായിരുന്നു ഫോണിലൂടെ വ്യക്തമാക്കിയിരുന്നത്.

രണ്ടു കേസുകളും

രണ്ടു കേസുകളും

എന്നാല്‍ പിന്നീട് ഇതു സംബന്ധിച്ച് യാതൊരും ഫോണ്‍കോളുകളും ഉണ്ടായില്ല. പിന്നീട് ജാവേദിന്റെ അമ്മാവനേയും കാണാതായതോടെ രണ്ടു കേസുകളും ഒന്നിപ്പിച്ച് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.

ഉപയോഗശൂന്യമായ വാട്ടര്‍ടാങ്കില്‍

ഉപയോഗശൂന്യമായ വാട്ടര്‍ടാങ്കില്‍

എങ്കിലും ഷൗക്കത്തലി തന്റെ മകനായുള്ള തിരച്ചില്‍ തുടര്‍ന്നിരുന്നു. ഈ അന്വേഷണം തുടരുന്നതിനിടേയാണ് ഷൗക്കത്തലിയുടെ വീടിനടുത്തുള്ള ഉപയോഗശൂന്യമായ വാട്ടര്‍ടാങ്കില്‍ നിന്ന് ഒരു അസ്ഥികൂടവും വസ്ത്രങ്ങളും കണ്ടെത്തുന്നത്.

വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞ

വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞ

കാണാതായ ദിവസം ജാവേദ് അലി ധരിച്ചിരുന്ന നീല ഷര്‍ട്ടും കാക്കി ട്രൗസറുമാണ് വാട്ടര്‍ടാങ്കില്‍ നിന്ന് കണ്ടെത്തിയത്. ഇതോടൊപ്പം മൃതദേഹാവശിഷ്ടങ്ങളും ലഭിച്ചു. വാട്ടര്‍ ടാങ്കില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം ജാവേദിന്റേതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം മകന്റെ വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞ ഷൗക്കത്തലിയും കുടുബവും മകന്‍ ഇനി തിരിച്ചുവരില്ലെന്ന സത്യം മനസ്സിലാക്കിയതോടെ കണ്ണീരോടെ വിതുമ്പുകയാണ്.

English summary
missing boy's skeleton found in unused water tank in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X