കാണാതായ പത്തുവയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തി
ഗുഡ്ഗാവ്: ജനുവരി 16 മുതല്‍ കാണാതായ പത്തുവയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയതായി കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനും ബലാത്സംഗത്തിനും ഇരയായതായി വ്യക്തമായത്. പെണ്‍കുട്ടിയെ തീ കൊളുത്താന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഫൈബര്‍ കയറുപയോഗിച്ച് കഴുത്തുമുറുക്കിയിരുന്നു. പിന്നീട് മൂര്‍ച്ചയേറിയ ആയുധംകൊണ്ടാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പെണ്‍കുട്ടിയെ കാണാതായത്. പഴയ സാധനങ്ങള്‍ പെറുക്കിവില്‍ക്കുന്നവരാണ് കുട്ടിയുടെ മാതാപിതാക്കള്‍. ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളാണ് ഉപേക്ഷിക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

പശ്ചിമ ബംഗാളില്‍ നിന്നും ഗുഡ്ഗാവിലെത്തിയവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. രാവിലെ ജോലിക്കിറങ്ങുന്ന ഇവര്‍ വൈകിട്ടുമാത്രമേ തിരിച്ചുവരൂ. ചേരിപ്രദേശത്ത് താമസിക്കുന്ന ഇവരുടെ ജീവിതം ദുരിതമയമാണെന്ന് പോലീസ് പറയുന്നു. ചേരിപ്രദേശത്ത് താമസിക്കുന്നവരുടെ കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്നത് വര്‍ധിച്ചുവരികയാണ്. മാതാപിതാക്കളുടെ ശ്രദ്ധയില്ലാതെ വളരുന്ന കുട്ടികളെ പകല്‍ സമയത്താണ് തട്ടിക്കൊണ്ടുപോകുന്നത്. പല കേസുകളിലും തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തത് പോലീസിന് തലവേദനയാകുന്നുണ്ട്.












Click it and Unblock the Notifications