കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യോമസേനാ വിമാനം കണ്ടെത്തിയത് 8 ദിവസത്തെ തിരച്ചിലിനൊടുവിൽ; തകർന്ന വിമാനത്തിൽ 3 മലയാളികളും

Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്ക് പ്രത്യേക ഇളവുമായി പാകിസ്താന്‍ | #NaremdraModi | Oneindia Malayalam

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ നിന്നും കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ എട്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. കഴിഞ്ഞ ജൂൺ 3നാണ് അസമിലെ ജോഹട്ടിൽ നിന്നും അരുണാചൽ പ്രദേശിലെ മെചൂക്കയിലേക്ക് പുറപ്പെട്ട വ്യോമസേനയുടെ എ എൻ 32 കാണാതാകുന്നത്. ലാൻഡ് ചെയ്യാൻ 33 മിനിറ്റ് ശേഷിക്കെയാണ് വിമാനം കാണാതാവുന്നത്.

കർഷക കുടുംബത്തിനൊപ്പം ഒരു രാത്രി; ഇത് നാടൻ പൈലറ്റ്, രാജസ്ഥാനിൽ വൻ പദ്ധതികളുമായി സച്ചിൻ പൈലറ്റ്കർഷക കുടുംബത്തിനൊപ്പം ഒരു രാത്രി; ഇത് നാടൻ പൈലറ്റ്, രാജസ്ഥാനിൽ വൻ പദ്ധതികളുമായി സച്ചിൻ പൈലറ്റ്

അരുണാചൽ പ്രദേശിലെ ലിപ്പോയ്ക്ക് 16 കിലോമീറ്റർ വടക്ക് ഭാഗത്താണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 3 മലയാളികൾ ഉൾപ്പെടെ 13 പേരാണ് അപകട സമയത്ത് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ 5 പേർ വ്യോമസേനാംഗങ്ങളുമാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

aircraft

ജൂൺ 3ന് ഒരു മണിയോടെയാണ് വിമാനത്തിൽ നിന്നും അവസാന സന്ദേശം ലഭിച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വനമേഖലയിൽ തകർന്നുവീണതാകാമെന്നുമായിരുന്നു പ്രാഥമിക നിഗമനം. വിമാനം കണ്ടെത്താൻ സഹായകരമാകുന്ന രീതിയിൽ വിവരങ്ങൾ കൈമാറുന്നവർക്ക് കഴിഞ്ഞ ദിവസം വ്യോമസേന 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

വിമാനം അപ്രതീക്ഷ്യമാകുമ്പോൾ എയർ ട്രാഫിക് കൺട്രോളറായി ഡ്യൂട്ടിയിലുണ്ടായിരുന്നത് വിമാനത്തിന്റെ പൈലറ്റിന്റെ ഭാര്യ ആയിരുന്നു. വ്യോമസേനാ പൈലറ്റ് ആശിഷ് തൻവാറിന്റെ ഭാര്യ സന്ധ്യ ആയിരുന്നു ആ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. കണ്ണൂർ സ്വദേശി കോർപറൽ എൻ കെ ഷരിൻ, കൊല്ലം അഞ്ചൽ സ്വദേശി സർജന്‍റ് അനൂപ് കുമാർ, പാലക്കാട് സ്വദേശിയായ വിനോദ് എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

English summary
Missing IAF aircrafts was found after 8 days of searching,3 malayalees were in the aircraft
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X