Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തില്‍ ഒളിവിലുള്ള കോണ്‍ഗ്രസ് എം​എല്‍എ തിരിച്ചെത്തി ! ചിലര്‍ രാജി സന്നദ്ധത അറിയിച്ചു?

കര്‍ണാടകത്തില്‍ ഒളിവില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് എംഎല്‍എ തിരിച്ചെത്തി.ബിജെപിയുടെ 'കസ്റ്റഡിയില്‍' ഉള്ള കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളാണ് തിരിച്ചെത്തിയത്. ബാക്കി നാല് പേര്‍ ഉടന്‍ എത്തുമെന്നാണ് വിവരം.രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ പറഞ്ഞിരുന്നു. മടങ്ങാനിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ചിലര്‍ രാജി സന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്.വിശദാംശങ്ങളിലേക്ക്

 രണ്ട് സ്വതന്ത്രര്‍

രണ്ട് സ്വതന്ത്രര്‍

ചൊവ്വാഴ്ച വൈകീട്ടോടെ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് രംഗത്തെത്തിയിരുന്നു. സ്വതന്ത്ര എംഎല്‍എമാരായ എച്ച് നാഗേഷും, ആര്‍ ശങ്കറുമാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.ഇതോടെ ബിജെപിയുടെ ഓപ്പറേഷന്‍ താമര ഫലിക്കുകയാണെന്ന സൂചനകള്‍ പുറത്തുവന്നു.

 ഏഴ് എംഎല്‍എമാര്‍ മുംബൈയില്‍

ഏഴ് എംഎല്‍എമാര്‍ മുംബൈയില്‍

ബുധനാഴ്ച രാവിലെയോടെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി സംസ്ഥാനത്ത് നിന്ന് അപ്രത്യക്ഷരായി. കോണ്‍ഗ്രസ് കാമ്പിലെ ഏഴ് എംഎല്‍എമാര്‍ ബിജെപിയില്‍ എത്തിയെന്നും ഇവരെല്ലാവരും മുംബൈയിലെ റിസോര്‍ട്ടില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 ഒളിവിലെ എംഎല്‍എ പുറത്ത്

ഒളിവിലെ എംഎല്‍എ പുറത്ത്

ഇതിനിടെ എംഎല്‍മാരെ മടക്കികൊണ്ടുവരാന്‍ മന്ത്രി ഡികെ ശിവകുമാര്‍ മുംബൈയിലേക്ക് തിരിച്ചു. പിന്നാലെയാണ് ഒളിവിലായിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ഭീമാ നായിക് തിരിച്ചെത്തിയത്. താന്‍ ഗോവയിലായിരുന്നുവെന്നാണ് എംഎല്‍എയുടെ വിശദീകരണം.

 നാല് പേര്‍ മടങ്ങും

നാല് പേര്‍ മടങ്ങും

തനിക്ക് രണ്ട് ഫോണ്‍ നമ്പറുകള്‍ ഉണ്ട്. അതില്‍ ഒന്ന് ഓഫായിരുന്നു. മറ്റേ ഫോണില്‍ ചാര്‍ജ്ജ് ഇല്ലാത്തതിനാലാണ് നേതൃത്വത്തെ ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നും എംഎല്‍എ പറഞ്ഞു. അതേസമയം നാല് എംഎല്‍എമാര്‍ കൂടി ഉടന്‍ തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

 ബിജെപിക്കൊപ്പം ഇവര്‍

ബിജെപിക്കൊപ്പം ഇവര്‍

അതേസമയം രാജിസന്നദ്ധത അറിയിച്ച എംഎല്‍എമാരാണ് മുംബൈയില്‍ ഹോട്ടലില്‍ എത്തിയതെന്നാണ് ബിജെപി അവകാശപ്പെടുന്നത്. രമേശ് ജാര്‍ഖിഹോളി, പ്രതാപ് ഗൗഡ പാട്ടീല്‍,വി നാഗേന്ദ്ര , ഉമേഷ് യാദവ് എന്നിവരാണ് ഇപ്പോള്‍ ബിജെപിക്കൊപ്പം ഉള്ളത്.

 യെദ്യൂരപ്പയുടെ തന്ത്രം

യെദ്യൂരപ്പയുടെ തന്ത്രം

ഇവര്‍ രാജി വെച്ച ശേഷം മാത്രമേ ഹോട്ടലില്‍ നിന്ന് പുറത്തുവരൂവെന്നും റിപ്പോര്‍ട്ടുണ്ട്. ബിഎസ് യെദ്യൂരപ്പ നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. രണ്ട് ജനവരി 23 ന് കര്‍ണാടകത്തില്‍ ബിജെപി അധികാരത്തില്‍ ഏറുമെന്നാണ് .യെദ്യൂരപ്പ ആവര്‍ത്തിക്കുന്നത്.

 നീക്കങ്ങള്‍ക്ക് വേഗത

നീക്കങ്ങള്‍ക്ക് വേഗത

അതേസമയം സര്‍ക്കാര്‍ താഴെവീഴില്ലെന്ന ആത്മവിശ്വാസം എച്ച്ഡി കുമാരസ്വാമിയും പ്രകടിപ്പിക്കുന്നുണ്ട്. ബിജെപിയുടെ നീക്കങ്ങള്‍ തടയാനുള്ള നീക്കങ്ങളും ഭരണപക്ഷത്ത് തകൃതിയായി നടക്കുന്നുണ്ട്.

 അടിയന്തര യോഗം

അടിയന്തര യോഗം

ഓപ്പറേഷന്‍ താമരയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്-ദള്‍ നേതാക്കള്‍ ഇന്ന് ബെംഗളൂരുവില്‍ അടിയന്തര യോഗം ചേര്‍ന്നു. എംഎല്‍എമാരോട് മുഴുവന്‍ ബെംഗളൂരുവിലേക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 റിസോര്‍ട്ട് രാഷ്ട്രീയം

റിസോര്‍ട്ട് രാഷ്ട്രീയം

മുഴുവന്‍ എംഎല്‍എമാരേയും ബെല്‍ഗാവിലെ റിസോര്‍ട്ടിലേക്ക് മാറ്റാനുള്ള നീക്കങ്ങളും ഭരണപക്ഷം തുടങ്ങിയിട്ടുണ്ട്. അതേസമയം ഒളിവില്‍ കഴിയുന്നുവെന്ന് പറയുന്ന എംഎല്‍എമാര്‍ തന്നെ ബന്ധപ്പെടുന്നുണ്ടെന്നും കുമാരസ്വാമി ആവര്‍ത്തിച്ചു.

106 എംഎല്‍എമാരുടെ പിന്തുണ

106 എംഎല്‍എമാരുടെ പിന്തുണ

നിലവില്‍ 116 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ളത്. കോവലം ഭൂരിപക്ഷം നേടാന്‍ 106 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. 16 എംഎല്‍എമാരെയെങ്കിലും രാജിവെപ്പിച്ചാല്‍ മാത്രമേ ബിജെപിക്ക് അധികാരം നേടാന്‍ കഴിയുള്ളൂ.

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയം കാണണമെങ്കില്‍ സംസ്ഥാനത്തില്‍ അധികാരമേറണമെന്ന ചിന്തയാണ് ബിജെപിയുടെ പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍. ജനവരി 23 ന് ശേഷം കര്‍ണാടകത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+