കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 വര്‍ഷം മുന്‍പ് കാണാതായ പെണ്‍കുട്ടി തിരിച്ചെത്തി

Google Oneindia Malayalam News

Chhatthisgargh
റായ്പൂര്‍: എട്ട് വര്‍ഷം മുന്‍പ് കാണാതായ ബാലിക തിരിച്ചെത്തി. അഞ്ചാം വയസ്സില്‍ കാണാതായ ആദിവാസി പെണ്‍കുട്ടിയാണ് വീട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ചുകൊണ്ട് തിരിച്ചുവന്നത്. പെണ്‍കുട്ടി മരിച്ചുപോയിരിക്കും എന്ന് കരുതി എല്ലാ വര്‍ഷവും മരണാനന്തര ചടങ്ങുകള്‍ നടത്തി ഓര്‍മദിനം ആചരിച്ചുവരികയായിരുന്നു വീട്ടുകാര്‍.

ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയിലാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ അകപ്പെട്ട് ക്രൂരമായ പീഡനങ്ങള്‍ സഹിക്കേണ്ടി വന്ന ശേഷമാണ് സ്വന്തം വീട് തേടിപ്പിടിച്ച് കുട്ടി തിരിച്ചെത്തിയത്. കാണാതാകുമ്പോള്‍ അഞ്ച് വയസ്സായിരുന്നു കുട്ടിക്ക് പ്രായം. വീടിനടുത്തുള്ള മാര്‍ക്കറ്റില്‍ നടക്കവേ അക്രമി സംഘം പിന്നിലൂടെ വന്ന് വായ പൊത്തിപ്പിടിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നത്രെ.

കുട്ടിക്ക് ഇപ്പോള്‍ പതിമൂന്ന് വയസ്സായി. തിരിച്ചെത്തിയ പെണ്‍കുട്ടി തന്നെ തട്ടിക്കൊണ്ടുപോയ രണ്ട് അജ്ഞാതര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. സന്ന പോലീസ് കുട്ടിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. നേരത്തെ പെണ്‍കുട്ടിയെ കാണാനില്ല എന്ന് കാണിച്ച് 2005 മാര്‍ച്ചില്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കണ്ടെത്താനോ തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് വിവരം ലഭിക്കാനോ പോലീസിന് കഴിഞ്ഞില്ല.

തട്ടിക്കൊണ്ടുപോയ ശേഷം തന്നെ ഏറെനാള്‍ ഇരുട്ടുമുറിയില്‍ അടച്ചിട്ടതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. പിന്നീട് ദില്ലിയിലേക്ക് കൊണ്ടുപോയി. വീട്ടുജോലിക്കാരിയായും മറ്റും ജോലി ചെയ്തുവരികയായിരുന്നു കുറേക്കാലം. പിന്നീട് സെക്‌സ് റാക്കറ്റിന്റെ കൈകളിലെത്തി ക്രൂരപീഡനങ്ങള്‍ക്ക് ഇരയായി. രാജസ്ഥാനികളായ മറ്റ് ചില പെണ്‍കുട്ടികളുടെ സഹായത്തോടെയാണ് കുട്ടി സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയത്.

English summary
Missing minor girl returns home after 7 years in Chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X