അഞ്ചുവര്‍ഷം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ ഭിക്ഷാടന മാഫിയയില്‍ നിന്നും രക്ഷപ്പെടുത്തി
ജയ്പൂര്‍: അഞ്ചുവര്‍ഷം മുന്‍പ് കാണാതായ സഹോദരി രക്ഷാ ബന്ധന് ദിവസം രാഖി കെട്ടാന്‍ എത്തിയ സന്തോഷത്തിലാണ് പത്തുവയസുകാരനായ മഹേഷ്. ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്ന് കരുതി മകള്‍ വീട്ടിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം പെണ്‍കുട്ടിയുടെ കുടുംബവും മറച്ചുവെക്കുന്നില്ല.
രാജസ്ഥാനിലെ നാഗുര് ജില്ലയിലെ നവാ ടൗണിനടുത്തുള്ള ഗ്രാമത്തില്‍ നിന്നും 2010 മാര്‍ച്ച് 30നാണ് മമത എന്ന പെണ്‍കുട്ടിയെ കാണാതാകുന്നത്. ഒരു ബലൂണ്‍ വില്പ്പനക്കാരനൊപ്പമാണ് പെണ്‍കുട്ടിയെ അവസാനമായി കണ്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല.

ഇക്കഴിഞ്ഞ ആഗസ്ത് രണ്ടിന് അജ്മീറില്വെച്ച് അഞ്ചു കുട്ടികളുമായി ഒരാള്‍ അറസ്റ്റിലായതാണ് കേസിന് വഴിത്തിരിവായത്. ഭിക്ഷാടന മാഫിയയില്‍ നിന്നും അഞ്ചുകുട്ടികളെ മോചിപ്പിച്ച കാര്യം പോലീസ് പത്രത്തിലൂടെ അറിയിച്ചിരുന്നു. പത്രത്തില്‍ നിന്നും സൂചന ലഭിച്ചതിനാല്‍ മമതയുടെ വീട്ടുകാര്‍ സ്ഥലത്തെത്തിയപ്പോഴാണ് കുട്ടിയെ തിരിച്ചറിയുന്നത്.
കുട്ടി കാണാതായതിനുശേഷം ചെരുപ്പുകുത്തിയായ പിതാവ് മരിച്ചിരുന്നു. അമ്മ ഒരു ഫാക്ടറിയില്‍ ജോലി ചെയ്താണ് മറ്റൊരു മകളെയും മകനെയും സംരക്ഷിക്കുന്നത്. രണ്ടാമത്തെ മകളെ തിരിച്ചുകിട്ടിയതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്ന് അമ്മ പറയുന്നു. രക്ഷാബന്ധന് ദിവസം ശനിയാഴ്ചയാണെങ്കിലും വെള്ളിയാഴ്ച തന്നെ സഹോദരന് മഹേഷിന്റെ കൈയ്യില്‍ രാഖി കെട്ടിയാണ് മമത തന്റെ തിരിച്ചുവരവ് ആഘോഷിച്ചത്. സ്കൂളില്‍ തുടര്‍ന്നു പഠിക്കണമെന്നാണ് മമതയുടെ ആഗ്രഹം. അതേസമയം, മമതയ്ക്ക് കുടുംബത്തെ തിരിച്ചു കിട്ടിയെങ്കിലും പോലീസ് മോചിപ്പിച്ച മറ്റു നാലു കുട്ടികളെ അന്വേഷിച്ച് ഇതുവരെ ആരും എത്തിയിട്ടില്ല.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications