Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിപി എംഎല്‍എ മിസ്സിംഗ്, ഞാനിവിടെയുണ്ടെന്ന് ദറോഡ, ഒടുവില്‍ പവാര്‍ ക്യാമ്പില്‍ തിരിച്ചെത്തി!!

മുംബൈ: മഹാരാഷ്ട്രയിലെ നാടകങ്ങള്‍ക്കിടയില്‍ എന്‍സിപിയുടെ എംഎല്‍എയെ കാണാനില്ല. ഷാപൂരില്‍ നിന്നുള്ള എംഎല്‍എയായ ദൗലത്ത് ദറോഡയാണ് മിസിംഗായിരിക്കുന്നത്. എന്‍സിപിയുടെ മുന്‍ എംഎല്‍എ പാണ്ഡുരംഗ ബറോറ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. നേരത്തെ രാജ്ഭവനില്‍ ദേവേന്ദ്ര ഫട്‌നാവിസിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്തിയിരുന്നു ദറോഡ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കാണാതായതെന്നാണ് റിപ്പോര്‍ട്ട്.

1

പരാതി വ്യാപകമായി പ്രചരിച്ചതോടെ ദറോഡ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താനെവിടെയും പോയിട്ടില്ലെന്ന് ദറോഡ പറയുന്നു. താന്‍ സുരക്ഷിതനായി തന്നെയുണ്ടെന്ന് ദറോഡ വ്യക്തമാക്കി. ഞാന്‍ വിജയിച്ചത് എന്‍സിപിയുടെ ഘടികാരം ചിഹ്നം ഉപയോഗിച്ചാണ്. അതുകൊണ്ട് പാര്‍ട്ടി മാറുന്ന കാര്യം പരിഗണനയിലില്ല. ശരത് പവാറും അജിത് പവാറും എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് ഞാന്‍. ആരും അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും ദറോഡ പറഞ്ഞു.

അതേസമയം താന്‍ പാര്‍ട്ടി നിലപാടിനൊപ്പമാണ് താന്‍ എപ്പോഴും. എന്റെ കുടുംബത്തിനോടും ജനങ്ങളോടും എന്നെ പറ്റി ആശങ്കപ്പെടരുതെന്നാണ് പറയാനുള്ളത്. ഞാന്‍ ശരത് പവാറിനും അജിത് പവാറിനും ചഗന്‍ ഭുജ്ബലിനും ഒപ്പമാണ്. എതിരായ കാര്യങ്ങളൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. അതുകൊണ്ട് എന്‍സിപിക്കൊപ്പം തന്നെ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ ആരെ പിന്തുണയ്ക്കുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ശരത് പവാറിനെ തന്നെ പിന്തുണയ്ക്കാനാണ് ദൗലത്ത് ദറോഡയുടെ തീരുമാനം. ഇത് അജിത് പവാറിന് തിരിച്ചടിയാണ്. അതേസമയം ദറോഡയുടെ മിസിംഗ് പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അദ്ദേഹം മുംബൈയില്‍ തന്നെയുണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയത്. കഴിഞ്ഞ എന്‍സിപിയുടെ അഞ്ച് എംഎല്‍എമാര്‍ ഫട്‌നാവിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+