ഷിര്‍ദ്ദിയില്‍ നിന്നും ആളുകളെ കാണാതാകുന്ന സംഭവം ഗുരുതരം: മനുഷ്യക്കടത്ത് സംശയിച്ച് കോടതി
അഹമ്മദാബാദ്: ഷിര്‍ദിയില്‍ വെച്ച് കാണാതായ ഭാര്യയെ കണ്ടെത്താന്‍ ഭര്‍ത്താവ് നല്കിയ ഹര്‍ജിയില്‍ നടപടിയുമായി ബോംബൈ ഹൈക്കോടതി. ഇന്‍ഡോര്‍ സ്വദേശിയായ മനോജ് സോണിയാണ് കാണാതായ ഭാര്യക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 2017 ലോണ്‍ മനോജ് സോണിയും കുടുബവും സായിബാബാ ദര്‍ശനത്തിനായി ഷിര്‍ദിയിലെത്തുന്നത്. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം സമീപത്തെ ചന്തയിലെ കടകളിലേക്ക് പോയ ഭാര്യ ദീപ്തിയെ (38) പിന്നീട് കണ്ടിട്ടില്ലെന്നാണ് സോണി പറയുന്നത്. കുട്ടികളെ തന്റെ അരികില്‍ നിര്‍ത്തി ഭാര്യ തനിച്ചാണ് കടകളിലേക്ക് പോയതെന്നും അദ്ദേഹം പറയുന്നു. പിന്നീട് മൂന്ന് വര്‍ഷമായി ഭാര്യയെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
പൊലീസില്‍ പരാതി നല്‍കിയെങ്കിലും സഹകരിക്കുന്നില്ലെന്നാണ് സോണിയുടെ പരാതി. ഇതേ തുടര്‍ന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. സോണിയുടെ ഹര്‍ജി പരിഗണിച്ച കോടതി ഷിര്‍ദ്ദിയില്‍ നിന്നും ആളുകളെ കാണാതാകുന്ന സംഭവം ഗുരുതരമാണെന്നും ഇത് അസാധാരണമാണെന്നും പിന്നില്‍ മനുഷ്യക്കടത്തോ അവയവക്കടത്തോ ആണെന്ന് സംശയിക്കാമെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മഹാരാഷ്ട്ര ഡിജിപിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Recommended Video
2017 മുതല്‍ 2020 ഒക്ടോബര്‍ 27 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 279 പേരെയാണ് കാണാതായത്. ഇവരില്‍ ചിലരെ പിന്നീട് കണ്ടെത്തിയെങ്കിലും കാണാതായവരില്‍ 67 പേരെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ആളുകളെ കാണാതാവുന്ന പരാതികളിലെ പൊലീസിന്റെ നടപടികള്‍ തൃപ്തികരമല്ലെന്നും ഇക്കാര്യത്തില്‍ വളരെ ഗൗരവപരമായ ഇടപെടല്‍ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications