കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷിര്‍ദ്ദിയില്‍ നിന്നും ആളുകളെ കാണാതാകുന്ന സംഭവം ഗുരുതരം: മനുഷ്യക്കടത്ത് സംശയിച്ച് കോടതി

Google Oneindia Malayalam News

അഹമ്മദാബാദ്: ഷിര്‍ദിയില്‍ വെച്ച് കാണാതായ ഭാര്യയെ കണ്ടെത്താന്‍ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയില്‍ നടപടിയുമായി ബോംബൈ ഹൈക്കോടതി. ഇന്‍ഡോര്‍ സ്വദേശിയായ മനോജ് സോണിയാണ് കാണാതായ ഭാര്യക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 2017 ലോണ് മനോജ് സോണിയും കുടുബവും സായിബാബാ ദര്‍ശനത്തിനായി ഷിര്‍ദിയിലെത്തുന്നത്. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം സമീപത്തെ ചന്തയിലെ കടകളിലേക്ക് പോയ ഭാര്യ ദീപ്തിയെ (38) പിന്നീട് കണ്ടിട്ടില്ലെന്നാണ് സോണി പറയുന്നത്. കുട്ടികളെ തന്‍റെ അരികില്‍ നിര്‍ത്തി ഭാര്യ തനിച്ചാണ് കടകളിലേക്ക് പോയതെന്നും അദ്ദേഹം പറയുന്നു. പിന്നീട് മൂന്ന് വര്‍ഷമായി ഭാര്യയെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

പൊലീസില്‍ പരാതി നല്‍കിയെങ്കിലും സഹകരിക്കുന്നില്ലെന്നാണ് സോണിയുടെ പരാതി. ഇതേ തുടര്‍ന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. സോണിയുടെ ഹര്‍ജി പരിഗണിച്ച കോടതി ഷിര്‍ദ്ദിയില്‍ നിന്നും ആളുകളെ കാണാതാകുന്ന സംഭവം ഗുരുതരമാണെന്നും ഇത് അസാധാരണമാണെന്നും പിന്നില്‍ മനുഷ്യക്കടത്തോ അവയവക്കടത്തോ ആണെന്ന് സംശയിക്കാമെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മഹാരാഷ്ട്ര ഡിജിപിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

bombay-high-court-

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

2017 മുതല്‍ 2020 ഒക്ടോബര്‍ 27 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 279 പേരെയാണ് കാണാതായത്. ഇവരില്‍ ചിലരെ പിന്നീട് കണ്ടെത്തിയെങ്കിലും കാണാതായവരില്‍ 67 പേരെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ആളുകളെ കാണാതാവുന്ന പരാതികളിലെ പൊലീസിന്‍റെ നടപടികള്‍ തൃപ്തികരമല്ലെന്നും ഇക്കാര്യത്തില്‍ വളരെ ഗൗരവപരമായ ഇടപെടല്‍ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

English summary
Missing persons from Shirdi serious: Bombay High Court on human trafficking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X