ദില്ലിയില്‍ കാണാതായ മലയാളി പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും കണ്ടെത്തി; ഞെട്ടിക്കുന്ന വിവരങ്ങള്‍

ദില്ലിയില്‍ കാണാതായ മലയാളി പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും കണ്ടെത്തി; ഞെട്ടിക്കുന്ന വിവരങ്ങള്‍

ദില്ലി: ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നും കാണാതായ മലയാളി പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും പോലീസ് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ധനാപൂരില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ദില്ലി പാറ്റ്‌ന ട്രെയിനില്‍ ധനാപ്പൂരില്‍ ഇറങ്ങിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്: കീഴടക്കാന്‍ തയ്യാറെന്ന് ഹര്‍ദിക്, രക്ഷിക്കാന്‍ കോണ്‍ഗ്രസെത്തും!
പെണ്‍കുട്ടികളിലൊരാള്‍ തൃശൂര്‍ സ്വദേശിയും മറ്റേയാള്‍ ബിഹാര്‍ പാറ്റ്‌ന സ്വദേശിയുമാണ്. ഇവര്‍ക്കുവേണ്ടി വാട്‌സ്ആപ് വഴിയും മറ്റും വ്യാപകമായ പ്രചരണം നടത്തിയതാണ് കണ്ടെത്തല്‍ എളുപ്പമാക്കിയത്. കുട്ടികളുടെ ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ ലഭിച്ചയാള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

missing

ധനാപ്പൂര്‍ ഗ്രാമത്തില്‍ ഇവര്‍ എന്തിന് എത്തിയെന്നത് ദുരൂഹമാണ്. ലഹരി മാഫിയയാണ് പെണ്‍കുട്ടികളെ ഇവിടെ എത്തിച്ചതെന്നാണ് സംശയം. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ളവരാണ് കുട്ടികള്‍. ഇവര്‍ എങ്ങിനെയാണ് ലഹരി മാഫിയയുടെ പിടിയിലകപ്പെട്ടതെന്നത് പോലീസ് അന്വേഷിക്കുകയാണ.് ബന്ധുക്കള്‍ നിര്‍ണായക വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം നോയിഡയില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. വൈകിട്ട് കടയില്‍ പോയ ഇരുവരും തിരിച്ചുവരാത്തതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ ഇവര്‍ ലഹരിക്ക് അടിമകളായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+