മൂന്ന് ദിവസം മുന്‍പ് കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹത
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നിന്ന് മൂന്ന് ദിവസം മുന്‍പ് കാണാതായ 18 കാരന്റെ മൃതശരീരം കണ്ടെത്തി.
18 വയസ്സായ സച്ചിനെയാണ് മൂന്ന് ദിവസം മുന്‍പ് കാണാതായത്. കഴുത്തില്‍ മുറിവുകളോടെയാണ് മൃതശരീരം കാണപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ബുദ്ധനാ ഗ്രാമത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പ്രണയനൈരാശ്യമാണ് മരണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇത് തെളിയിക്കുന്നതിന് വേണ്ട തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് സച്ചിന്റെ വീട്ടുക്കാര്‍ പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications