കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മിഷൻ ഹിമാചൽ പ്രദേശ്'; ഏപ്രിൽ 6 ന് തുടക്കം കുറിക്കാൻ ആപ്പ്.. മറുതന്ത്രങ്ങളുമായി ബിജെപിയും

Google Oneindia Malayalam News

ദില്ലി; നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിൽ ശക്തിപ്രകടനത്തിനൊരുങ്ങി ആം ആദ്മിയും ബി ജെ പിയും. പാർട്ടി സ്ഥാപക ദിനമായ ഏപ്രിൽ ആറിന് 68 നിയമസഭാ മണ്ഡലങ്ങളിലും 5000 പേരുടെ സാന്നിധ്യം ഉറപ്പാക്കി വലിയ പരിപാടിയാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. മറുവശത്ത്, മാണ്ഡിയിൽ റോഡ്‌ ഷോ നടത്തി ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള തങ്ങളുടെ ഒരുക്കം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് എ എ പി ഒരുങ്ങുന്നത്. ദില്ലിയിൽ നിന്നുൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ അണിനിരത്തിയുള്ള റോഡ് ഷോയാണ് ആം ആദ്മി പദ്ധതിയിടുന്നത്.

 അഭിപ്രായങ്ങൾ തേടി ആം ആദ്മി പാർട്ടി


മുഖ്യമന്ത്രി ജയ് റാം ഠാക്കൂറിന്റെ സ്വന്തം ജില്ലയായതിനാലാണ് മാണ്ഡി തന്നെ ആം ആദ്മി തിരഞ്ഞെടുത്തതെന്ന് നേതാക്കൾ പറയുന്നു. റോഡ്‌ ഷോയ്‌ക്കായി, പരമാവധി ജനക്കൂട്ടത്തെ അണിനിരത്തുകയാണ് ലക്ഷ്യം. റോഷ് ഷോ സംബന്ധിച്ച് നിരന്തരം വിവിധ മണ്ഡലങ്ങളിൽ നിന്നും പ്രവർത്തകരുടേയും ജനങ്ങളുടേയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പാർട്ടി നേതൃത്വം സ്വരൂപിക്കുന്നുണ്ട്.

പ്രമുഖ നേതാക്കളെ പാർട്ടിയിൽ എത്തിക്കാൻ


ഇതുവരെ, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാവുന്ന പ്രമുഖ നേതാക്കൾ ഒന്നും തന്നെ ആം ആദ്മിക്കൊപ്പം ഇല്ല. എന്നിരുന്നാലും സംസ്ഥാനത്ത് ലഭിച്ച് കൊണ്ടിരിക്കുന്ന പ്രതികരണങ്ങൾ ആം ആദ്മി ക്യാമ്പ് പ്രതീക്ഷയിലാണ്. ഇതിനോടകം തന്നെ നിരവധി നേതാക്കൾ ബി ജെ പിയിൽ നിന്നും കോൺഗ്രസിൽ നിന്നും ആം ആദ്മിയിലേക്ക് ചേക്കേറിയിട്ടുണ്ട്. പ്രേദശിക നേതാക്കളും മുൻ ജനപ്രതിനിധികളുമെല്ലാമാണ് പാർട്ടിയിൽ ചേരുന്നത്. താഴെ തട്ടിൽ ലഭിച്ച് കൊണ്ടിരിക്കുന്ന സ്വീകാര്യത തങ്ങൾക്ക് ഗുണകരുമാകുമെന്നാണ് ആം ആദ്മിയുടെ കണക്ക് കൂട്ടൽ.

3


കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ആം ആദ്മിക്ക് റോളില്ലെന്നാണ് ഇരുപാർട്ടികളും ആവർത്തിക്കുന്നത്. എന്നാൽ ആം ആദ്മിക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന പിന്തുണയിൽ ഇരു ക്യാമ്പുകളിലും ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്. ഭരണ കക്ഷിയായ ബി ജെ പിയും ആം ആദ്മിക്കൊപ്പം തന്നെ ഏപ്രിൽ 6 ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായ തുടക്കം കുറിക്കാൻ തിരുമാനിച്ചത് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിന് ദേശീയ വൈസ് പ്രസിഡന്റ് സൗദാൻ സിംഗ്, മുഖ്യമന്ത്രി ജയ് റാം താക്കൂർ, സംസ്ഥാന പ്രസിഡന്റ് സുരേഷ് കശ്യപ് എന്നിവരുടെ സാന്നിധ്യത്തിൽ ബിജെപി സംസ്ഥാന ഭാരവാഹി യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു.

മിഷൻ ഷിംലയുമായി പാർട്ടികൾ

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് മെയ് ജൂൺ മാസങ്ങളിൽ നടക്കുന്ന ഷിംല മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പാണ് ഉറ്റുനോക്കപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് കണക്കാക്കപ്പെടുന്നത്. 2017 ൽ 31 വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിൽ ബി ജെ പി കാഴ്ച വെച്ചത്. മുനിസിപ്പൽ കോർപറേഷനിലെ 34 സീറ്റുകളിൽ 17 സീറ്റുകൾ നേടാൻ ബി ജെ പിക്ക് സാധിച്ചിട്ടുണ്ട്. കോൺഗ്രസിന് 12 സീറ്റുകളും ലഭിച്ചു. ഇത്തവണ ആം ആദ്മി അട്ടിമറി ഉണ്ടാക്കിയാൽ നിയമസഭ തിരഞ്ഞെടുപ്പിന്റെ ട്രെയിലാറിയിട്ടാകും തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുക. അതിനാൽ മിഷൻ ഹിമാചലിന് മുൻപ് 'മിഷൻ ഷിംല'യിൽ ശ്രദ്ധ കേന്ദീകരിച്ചിരിക്കുകയാണ് പാർട്ടികൾ.

Recommended Video

cmsvideo
ഹിജാബ് നിരോധിച്ച കര്‍ണാടകയില്‍ വിദ്യാര്‍ത്ഥികള്‍ ഭഗവത് ഗീത പഠിക്കണം

English summary
'Mission Himachal Pradesh'; Aam admi to start poll preparations on april 6
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X