• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മിഷൻ കർമ്മയോഗി,പൊതുയോഗ്യത പരീക്ഷ;കേന്ദ്രസർക്കാർ 2020ൽ കൈക്കൊണ്ട സുപ്രധാന തിരുമാനങ്ങൾ ഇവയാണ്

ദില്ലി; പല സുപ്രധാന തിരുമാനങ്ങളും കേന്ദ്രസർക്കാർ നടപ്പാക്കിയ വർഷം കൂടിയായിരുന്നു 2020.കേന്ദ്രസര്‍ക്കാരുകളിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികകളിലെ നിയമനങ്ങള്‍ക്ക് പൊതുയോഗ്യത പരീക്ഷ,സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ മിഷന്‍ കര്‍മയോഗി എന്നിവ ഈ തിരുമാനങ്ങളിൽ ഉൾപ്പെടുന്നു. മറ്റ് നിർണായക തിരുമാനങ്ങൾ ഇവയൊക്കെയാണ്

കൊവിഡ് കാലത്ത് പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള വാതിൽപടി സേവനം ഇന്ത്യോ പോസ്റ്റ് പെയ്മെന്റ് ബാങ്ക് വഴി ആരംഭിച്ചതാണ് സുപ്രധാന തിരുമാനങ്ങളിലൊന്ന്.കൊവിഡ് കാലത്ത് മുതിർന്ന ഉദ്യോഗസ്ഥർ ഓഫീസിലെത്തി സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് ഒഴിവാക്കാനായിരുന്നു ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയത്.ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പെന്‍ഷന്‍ ആൻഡ് പെന്‍ഷനേഴ്സ് വെല്‍ഫെയറും ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.

കേന്ദ്രസര്‍ക്കാരുകളിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികകളിലെ നിയമനങ്ങള്‍ക്ക് പൊതുയോഗ്യത പരീക്ഷ നടത്താൻ ദേശീയ റിക്രൂട്ട്മെന്റ് ഏജന്സി രൂപീകരിച്ചത് സർക്കാരിന്റെ നിർണായക തിരുമാനങ്ങളിൽ ഒന്നായിരുന്നു.നിലവിൽ കേന്ദ്രസർക്കാരിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഒഴിവുകൾക്ക് വ്യത്യസ്ത തലത്തിലാണ് പൊതു പരീക്ഷ നടത്തിയിരുന്നത്.ഇതുമൂലം വിവിധ സമയങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ പൊതുപരീക്ഷയെഴുതേണ്ടി വരുന്ന ഉദ്യോഗാര്‍ഥികൾ കടുത്ത ബുദ്ധിമുട്ട് നേരിട്ടിരുന്നു.ഇത് പരിഹരിക്കാനാണ് ഏകീകൃതസംവിധാനം അവതരിപ്പിച്ചത്.

കേന്ദ്രസർവീസ് ജീവനക്കാർക്ക് സമഗ്ര പരിശീലനത്തിനും കാര്യശേഷി വർധനവിനുമുള്ള പദ്ധതി 'മിഷൻ കർമയോഗി'യാണ് മറ്റൊരു തിരുമാനം.എല്ലാ മേഖലകളിലും എല്ലാ തസ്തികകളിലുമുള്ളവർക്ക് കാര്യശേഷിയും വൈദഗ്‌ധ്യവും വിഷയത്തിലെ അറിവും വർധിപ്പിക്കാൻ അവസരം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ചട്ടം നോക്കിയുള്ള പ്രവർത്തനത്തിൽനിന്ന് ചുമതലനോക്കിയുള്ള പ്രവർത്തനത്തിലേക്ക്( റൂൾസ് ബെയ്‌സ്ഡ് ടു റോൾസ് ബെയ്‌സ്ഡ്)ഉദ്യോഗസ്ഥരെ വളർത്തിയെടുക്കുകയെന്ന എന്ന ഉദ്ദേശത്തോട് കൂടിയാണ് പദ്ധതി അവതരിപ്പിച്ചത്.പ്രധാനമന്ത്രി അധ്യക്ഷനും മുഖ്യമന്ത്രിമാർ, പ്രധാനപ്പെട്ട കേന്ദ്രമന്ത്രിമാർ, മാനവശേഷി രംഗത്തെ വിദഗ്‌ധർ എന്നിവർഉൾപ്പെടെയുള്ള സമിതിക്കാണ് പദ്ധതി നിർവ്വഹണ ചുമതല.

പ്രധാനമന്ത്രി ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അഴിമതി പരാതികൾ സമർപ്പിക്കുന്നതിന് ലോക്പാൽ സംബന്ധിച്ചുള്ള ചട്ടം പുറത്തിറക്കിയത്.മാർച്ചിലായിരുന്നു ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉണഅടായത്.ചട്ടം നിലവില്‍ വന്നതോടെ ജസ്റ്റിസ് പിസി ഘോഷിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചിന് പരാതി ലഭിച്ചാല്‍ ലോക്പാലിന്റെ അന്വേഷണ വിഭാഗത്തിന് പ്രാഥമിക അന്വേഷണത്തിനായി കൈമാറാം.പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽഏതെങ്കിലും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അന്വേഷിക്കാം.

തിരക്കിട്ട നീക്കവുമായി എൻസിപി; പ്രഫുൽ പട്ടേൽ കേരളത്തിലേക്ക്.. കാപ്പനും കൂട്ടരും യുഡിഎഫിലെത്തും?4 സീറ്റിൽ ധാരണ?

അരുവിക്കരയിൽ പോര്? ചെന്നിത്തലയ്ക്ക് വേണ്ടി മണ്ഡലം വിട്ടുകൊടുക്കും? പ്രതികരിച്ച് ശബരീനാഥൻ, മറുപടി ഇങ്ങനെ

'പട്ടിണിക്കിടുന്നില്ലല്ലോ സാറേന്ന് വാഴ്ത്തിപാടിയ 'മംഗലശ്ശേരി നീലകണ്ഠന്മാ' രൊന്നും ഈ കാഴ്ച കാണില്ലല്ലോ'

cmsvideo
  India is holding dry run in four states

  English summary
  Mission Karmayogi, General Eligibility Test; These are the important decisions taken by the Central Government in 2020
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X