കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ മിഷൻ ശക്തി പ്രഖ്യാപനം; പ്രസംഗത്തിൽ ചട്ടലംഘനം? തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും!

Google Oneindia Malayalam News

Recommended Video

cmsvideo
#LoksabhaElection2019 : മോദിയുടെ മിഷൻ ശക്തി പ്രഖ്യാപനത്തിൽ ചട്ടലംഘനം | Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിഷൻ ശക്തി പ്രഖ്യാപനത്തില്‍ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സമിതിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നത്.

<strong>വെന്തുരുകി കേരളം; ബുധനാഴ്ച 46 പേർക്ക് സൂര്യാകാപമേറ്റു, രണ്ടു പേർക്ക് സൂര്യാഘാതം..</strong>വെന്തുരുകി കേരളം; ബുധനാഴ്ച 46 പേർക്ക് സൂര്യാകാപമേറ്റു, രണ്ടു പേർക്ക് സൂര്യാഘാതം..

വിദഗ്ദ്ധ പരിശോധനയ്ക്കായി പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്‍റെ പകര്‍പ്പ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിടുണ്ട്. സംഗത്തില്‍ ചട്ടലംഘനമുണ്ടായോ എന്ന് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Narendra Modi


ബഹിരാകാശരംഗത്തെ കുതിച്ചുചാട്ടമായ ഒാപ്പറേഷന്‍ ശക്തിയുടെ വിജയം രാജ്യത്തെ അറിയിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് മമത ബാനര്‍ജിയും സീതാറാം യച്ചൂരിയും ആരോപിച്ചു. മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് മമത ആരോപിച്ചു. ഡിആര്‍ഡിഒയിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു ഓപ്പറേഷന്‍ ശക്തിയെക്കുറിച്ച് രാജ്യത്തെ അറിയിക്കേണ്ടിയിരുന്നതെന്നും സീതാറാം യെച്ചൂരിയും അഭിപ്രായപ്പെട്ടു.

English summary
PM's Mission Shakti Speech Being Examined: Election Body After Complaints
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X