കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്കോട്ട പൊളിക്കാന്‍ 'മിഷന്‍ ത്രിപുര'യുമായി അമിത്ഷാ അഗര്‍ത്തലയില്‍; കമ്മ്യൂണിസ്റ്റുകളെ ഇല്ലാതാക്കും

അമിത് ഷായുടെ സന്ദര്‍ശനം പ്രമാണിച്ച് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത ബൈക്ക് റാലിയും അഗര്‍ത്തലയില്‍ സംഘടിപ്പിച്ചിരുന്നു.

Google Oneindia Malayalam News

അഗര്‍ത്തല: സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കുക എന്ന ലക്ഷ്യവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ത്രിപുരയിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ ത്രിപുരയിലെത്തിയത്. ഞായറാഴ്ച രാവിലെ അഗര്‍ത്തല വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.

അമിത് ഷായുടെ സന്ദര്‍ശനം പ്രമാണിച്ച് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത ബൈക്ക് റാലിയും അഗര്‍ത്തലയില്‍ സംഘടിപ്പിച്ചിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം ഉറപ്പിക്കണമെന്നായിരുന്നു ഭൂവനേശ്വറില്‍ നടന്ന ബിജെപി ദേശീയ കൗണ്‍സിലിലെ പ്രധാന തീരുമാനം. ഇതിന് ഭാഗമായാണ് അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി അധികാരം പിടിച്ചെടുക്കാന്‍ ബിജെപി മിഷന്‍ ത്രിപുര പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

ത്രിപുരയില്‍...

ത്രിപുരയില്‍...

മൃഗീയ ഭൂരിപക്ഷത്തോടെ സിപിഐഎമ്മും ഇടത് മുന്നണിയും വര്‍ഷങ്ങളായി ഭരിക്കുന്ന സംസ്ഥാനമാണ് ത്രിപുര. മണിക്ക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് നിലവില്‍ ഭരിക്കുന്നത്. 60 അംഗ നിയമസഭയില്‍ ഇടതുമുന്നണിക്ക് 50 നിയമസഭാംഗങ്ങളാണുള്ളത്. 2018ലാണ് ത്രിപുരയിലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പ്.

ഭരണം പിടിച്ചെടുക്കാന്‍...

ഭരണം പിടിച്ചെടുക്കാന്‍...

പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത കേരളം, ത്രിപുര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ 2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് സ്വാധീനം ഉറപ്പിക്കണമെന്നാണ് ഭൂവനേശ്വറില്‍ നടന്ന ബിജെപി ദേശീയ കൗണ്‍സിലിലുയര്‍ന്ന പ്രധാന ആവശ്യം. ഇതിന്റെ ഭാഗമായാണ് അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ പരമാവധി സീറ്റുകള്‍ നേടിയെടുക്കാനായി മിഷന്‍ ത്രിപുര പദ്ധതി ആരംഭിച്ചിരിക്കുന്നത്.

ത്രിപുരയും പിടിക്കാമെന്ന്...

ത്രിപുരയും പിടിക്കാമെന്ന്...

പാര്‍ട്ടിക്ക് സ്വാധീനമില്ലാതിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, ആസാം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മികച്ച വിജയം നേടാനായെങ്കില്‍ ത്രിപുരയും പിടിക്കാമെന്നാണ് ബിജെപിയുടെ കണക്കുക്കൂട്ടല്‍. പാര്‍ട്ടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റു ബിജെപി മുഖ്യമന്ത്രിമാരെയും കേന്ദ്രമന്ത്രിമാരെയും ത്രിപുരയിലെത്തിക്കുന്നുണ്ട്. ഒരു സീറ്റു പോലുമില്ലാതിരുന്ന ആസാമില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 64 സീറ്റ് ലഭിച്ചെങ്കില്‍ ത്രിപുരയില്‍ ഭരണം വരെ നേടാനായേക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

പാര്‍ട്ടി അംഗത്വത്തില്‍ വന്‍ വര്‍ദ്ധന...

പാര്‍ട്ടി അംഗത്വത്തില്‍ വന്‍ വര്‍ദ്ധന...

അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രചാരണത്തിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടാണ് മേല്‍നോട്ടം വഹിക്കുന്നത്. ഇതിന്റെ ഭാഗമായാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ത്രിപുരയിലെത്തിയിരിക്കുന്നത്.ത്രിപുരയില്‍ രണ്ടായിരം അംഗങ്ങളുണ്ടായിരുന്ന ബിജെപിക്ക് നിലവില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ അംഗങ്ങളുണ്ടെന്നാണ് കണക്ക്.

മറ്റു പാര്‍ട്ടികളുമായി ചങ്ങാത്തം...

മറ്റു പാര്‍ട്ടികളുമായി ചങ്ങാത്തം...

ലോകത്ത് നിന്ന് കമ്മ്യൂണിസ്റ്റുകളെയും, ഇന്ത്യയില്‍ നിന്ന് കോണ്‍ഗ്രസിനെയും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ആസാമില്‍ പരീക്ഷിച്ച് വിജയിച്ചതുപോലെ, മറ്റു ചെറിയ പ്രാദേശിക പാര്‍ട്ടികളെയും, എതിര്‍ പാര്‍ട്ടികളിലെ നേതാക്കളെയും തങ്ങളുടെ ക്യാമ്പിലെത്തിക്കാനും ബിജെപി ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രം സഹായമെന്ന്...

കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രം സഹായമെന്ന്...

ത്രിപുരയിലെ മണിക്ക് സര്‍ക്കാര്‍ ഗവണ്‍മെന്റിനെതിരെ ശക്തമായ ആരോപണങ്ങളാണ് ബിജെപി ഉന്നയിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമേ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുള്ളുവെന്നും, ചെറിയ സംസ്ഥാനമായ ത്രിപുരയില്‍ ഹ്രസ്വദൂര യാത്രകള്‍ക്ക് പോലും മുഖ്യമന്ത്രി വിമാനവും ഹെലികോപ്റ്ററും ഉപയോഗിച്ച് ധൂര്‍ത്തടിക്കുകയാണെന്നുമാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.

English summary
Mission Tripura: BJP President Amit Shah In Left Bastion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X