ക്രിസ്ത്യന്‍ മിഷണറികള്‍ മനുഷ്യക്കടത്ത് നടത്തുന്നു?

ഝാര്‍ഖണ്ഡിലേയും മറ്റും ആദിവാസി വിഭാഗമായ സാന്താളര്‍ക്കിടയിലാണ് മതപരിവര്‍ത്തനം ഏറ്റവും അധികം നടക്കുന്നത്. ജോലി വാഗ്ദാനം ചെയ്യുന്ന പെണ്‍കുട്ടികളെ ദില്ലി പോലുള്ള മെട്രോനഗരങ്ങളില്‍ എത്തിയ്ക്കും. ജോലി നല്‍കുന്നതിനായി പ്രത്യേക ഏജന്‍സികള്‍ തന്നെയുണ്ട്. ഇവര്‍ തൊഴില്‍ ഉടമയുടെ കൈയ്യില്‍ നിന്ന് മുന്‍കൂറായി പണം വാങ്ങും. ഏകദേശം 50,000 രൂപയോളമാണ് വാങ്ങുക. ഈ പണത്തിലൊരു വിഹിതമായിരിയ്ക്കും പെണ്‍കുട്ടിയുടെ കുടുംബത്തിന് മതപരിവര്‍ത്തനം നടത്തിയതിന്റെ പാരിതോഷികമായി നല്‍കുന്നത്.
പെണ്‍കുട്ടിയുടെ ഉത്തരവാദിത്തം പിന്നീട് ഏജന്‍സികള്‍ക്കായിരിയ്ക്കും. ഇത്തരത്തില്‍ എത്തപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് കൊടിയ പീഡനങ്ങളായിരിയ്ക്കും ഏല്‍ക്കേണ്ടി വരുന്നത്. ഇഅവരുടെ സുരക്ഷിതത്വമോ മറ്റുകാര്യങ്ങളോ ശ്രദ്ധിയ്ക്കാന്‍ ഏജന്‍സികള്‍ പോലും തയ്യാറാകാറില്ല. ദില്ലിയില്‍ മാത്രം ഓരോവര്‍ഷവും ഇത്തരത്തില്‍ എത്തപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വളരെ കൂടുതതലാണ്. ഒരുകാലത്ത് ആഫ്രിയ്ക്കയിലും, അമേരിയ്ക്കയുിലുമൊക്കെ നടന്നുവന്ന അടിമത്ത്തിന്റെ മറ്റൊരു പതിപ്പാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് വേണം പറയാന്‍. കാരണം അന്ന് അടിമയെ വിറ്റ അടിമപ്പണം നേടിയിരുന്നത് പോലെ പെണ്‍കുട്ടികളെ വീട്ട് ജോലിയ്ക്കയക്കുമ്പോള്‍ തുച്ഛമായ പ്രതിഫലം അവരുടെ വീട്ടുകാര്‍ക്ക് നല്‍കുന്നു.
ഇത്തരം റാക്കറ്റുകള്‍ ഇന്ന് സജീവമാണന്നതാണ് സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളില്‍ ഒന്ന്. മതപരിവര്‍ത്തനത്തിന് ശേഷം മറ്റ് രാജ്യങ്ങളിലേയ്ക്ക് ജോലിയ്ക്കുമറ്റുമായി പോകുന്നവരുടെ അവസ്ഥയും വ്യത്യസ്തമല്ല. ദില്ലിയില്‍ എത്തുന്ന പെണ്‍കുട്ടികളില്‍ അധികവും പ്രായപൂര്‍ത്തിയാകാത്തവരാണ്. രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഇടപെടല്‍ ഇത്തരം വിഷയങ്ങളില്‍ ഉണ്ടാകുന്നതും വളരെ കുറവാണ്.












Click it and Unblock the Notifications