കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കില്‍ മറ്റുള്ളവരുടെ കള്ളപ്പണം നിക്ഷേപിച്ചാല്‍ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍

ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി 50,000 രൂപയായിരുന്നു പരമാവധി നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നത്.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കറന്‍സി നിരോധനത്തിന്റെ മറവില്‍ മറ്റുള്ളവരുടെ കള്ളപ്പണം സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ടാക്കിയാല്‍ നടപടിയുണ്ടാകുമെന്ന് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കള്ളപ്പണത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടിയെടുക്കമ്പോള്‍ മറ്റുള്ളവരുടെ അക്കൗണ്ടുകളിലൂടെ ഇവ വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചതോടെയാണ് കര്‍ശന നടപടിയുണ്ടാകുമെന്ന് അറിയിച്ചിരിക്കുന്നത്.

നേരത്തെ, 2.5 ലക്ഷം രൂപവരെ ബാങ്കുകളില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ യാതൊരുവിധ അന്വേഷണവും ഉണ്ടാകില്ലെന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ ഇത്തരത്തില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് വരുമാനവുമായി ഒത്തുപോകുന്നില്ലെങ്കില്‍ ഇന്‍കംടാക്‌സ് വകുപ്പു പ്രകാരം നിയമ നടപടിയുണ്ടാകും.

blackmoneytwo

ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി 50,000 രൂപയായിരുന്നു പരമാവധി നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഇവയും നിരീക്ഷണത്തിലായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. സാധാരണക്കാരെ ഉപയോഗിച്ച് വലിയ തോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവരുന്നതായാണ് ആദായനികുതി വകുപ്പിന് ലഭിച്ച വിവരം.

അക്കൗണ്ടില്‍ സര്‍ക്കാര്‍ അനുവദിച്ച പരമാവധി പണം നിക്ഷേപിക്കുന്നവര്‍ക്ക് കമ്മീഷന്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് കള്ളപ്പണം വെളുപ്പിക്കുന്നത്. ഇത്തരത്തില്‍ 2..5 ലക്ഷം രൂപ വെളുപ്പിച്ചു നല്‍കുന്നവര്‍ക്ക് 50,000 രൂപയാണ് വാഗ്ദാനം. വരുമാനം കുറഞ്ഞ ഗ്രാമീണരെ പ്രലോഭിച്ചാണ് കള്ളപ്പണ മാഫിയയുടെ ഇടപെടല്‍.

English summary
Misuse of bank account for black money deposit to invite govt action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X