കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയുടെ പിന്നിലെ ബുദ്ധി കേന്ദ്രം ആരാണ്? കോണ്‍ഗ്രസ് പറയുന്നു!!

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുലിന് നിർദേശങ്ങൾ നൽകിയത് ആര് ? | News Of The Day | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസിന്റെ പ്രകടനപത്രിക വ്യത്യസ്തമായ പ്രഖ്യാപനങ്ങളോടെ രാഷ്ട്രീയ അന്തരീക്ഷം മാറ്റിയിരിക്കുകയാണ്. മിനിമം വരുമാന തുകയാണ് ഏറ്റവും ശ്രദ്ധ നേടിയത്. ഇതിന് പിന്നില്‍ രണ്ട് വിദേശ സാമ്പത്തിക ശാസ്ത്രജ്ഞരുടെയും രഘുറാം രാജന്റെയും നിര്‍ദേശങ്ങള്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ചതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇവരുടെ നിര്‍ദേശങ്ങളേക്കാളും നിര്‍ണായകമായത് മറ്റൊരുാളുടെ ആശയമാണ്.

എംഐടി പ്രൊഫസറായ അഭിജിത്ത് ബാനര്‍ജിയും അമര്‍ത്യാ സെന്നുമാണ് മിനിമം വരുമാന പദ്ധതിയുടെ ബുദ്ധികേന്ദ്രങ്ങള്‍. രാഹുലിന്റെ സന്നദ്ധത ഇരുനേതാക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം അഭിജിത്ത് ബാനര്‍ജി നിര്‍ദേശിച്ച തുക ഇതല്ലായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് രാഹുലിന്റെ നിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

അമര്‍ത്യാ സെന്നിന്റെ ആശയം

അമര്‍ത്യാ സെന്നിന്റെ ആശയം

്‌വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ അമര്‍ത്യാ സെന്നിന്റെ ദാരിദ്ര്യ സൂചികയാണ് രാഹുല്‍ മിനിമം വരുമാന പദ്ധതിക്കായി കടമെടുത്തത്. ഇതില്‍ പാവപ്പെട്ടവര്‍ എന്നിവര്‍ക്ക് വിവിധ പരിധികളുണ്ട്. ദരിദ്രരില് ദരിദ്രര്‍, പാവപ്പെട്ടവര്‍, മറ്റുള്ളവര്‍ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ഇതില്‍ നാലായിരം രൂപ മാസ വരുമാനമുള്ള കുടുംബത്തിന് എട്ടായിരം രൂപ കൂടി നല്‍കി മിനിമം വരുമാനം 12000 രൂപയായി ഉയര്‍ത്താമെന്ന ആശയമുണ്ട്.

എങ്ങനെ നടപ്പാക്കും

എങ്ങനെ നടപ്പാക്കും

4000, 6000, 8000, 10000 എന്നിങ്ങനെ വരുമാന നിരക്കുകളിലായി കോണ്‍ഗ്രസ് ദരിദ്രരെ തരംതിരിച്ചിട്ടുണ്ട്. ഇതില്‍ 6000 രൂപ വരുമാനം ഉള്ളവര്‍ 6000 രൂപ കൂടി നല്‍കി മിനിമം വരുമാന പദ്ധതി നടപ്പിലാക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരിക്കുന്നത്. ഇവിടെ നിന്ന് അങ്ങോട്ട് വരുമാനമുള്ളവര്‍ വരുമാനമുള്ളവര്‍ അതിനനുസരിച്ചുള്ള പണമാണ് അക്കൗണ്ടുകളില്‍ എത്തുന്നത്. 8000 രൂപ വരുമാനമുള്ളവര്‍ 4000 രൂപ കൂടി അക്കൗണ്ടുകളിലെത്തും. ഇതാണ് എല്ലാവരെയും ഞെട്ടിച്ച പ്രഖ്യാപനമായത്.

എംഐടി പ്രൊഫസറുടെ സംഭാവന

എംഐടി പ്രൊഫസറുടെ സംഭാവന

എംഐടി പ്രൊഫസറായ അഭിജിത് ബാനര്‍ജിയാണ് ഈ തന്ത്രപ്രധാന പദ്ധതിയുടെ നിര്‍ദേശങ്ങള്‍ നല്‍കിയത്. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് രാഹുല്‍. പക്ഷേ കുറച്ച് മാറ്റങ്ങളും അദ്ദേഹം വരുത്തിയിട്ടുണ്ട്. അതേസമയം പാവപ്പെട്ടവര്‍ എത്ര തുക നിശ്ചിതമായി നല്‍കണമെന്ന കാര്യവും അഭിജിത് രാഹുലിന് മുന്നില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് പരിഗണിച്ചിട്ടില്ല.

 ആരാണ് അഭിജിത്ത് ബാനര്‍ജി

ആരാണ് അഭിജിത്ത് ബാനര്‍ജി

ഇന്തോ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണ് അഭിജിത്ത് ബാനര്‍ജി. അബ്ദുള്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബിന്റെ സഹസ്ഥാപകനമാണ് അദ്ദേഹം. ദാരിദ്ര്യത്തിനെതിരെ അഭിജിത്ത് അവതരിപ്പിച്ച പ്രബന്ധങ്ങള്‍ വളരെ പ്രശസ്തമാണ്. ഇന്ത്യയിലെ സേവന മേഖലകളെ കുറിച്ച് അദ്ദേഹം നിരവധി പഠനങ്ങളും നടത്തിയിരുന്നു. ഇതാണ് രാഷ്ട്രീയ മേഖലകളില്‍ അദ്ദേഹത്തെ പ്രശസ്തനാക്കിയത്.

 നിര്‍ദേശിച്ച വരുമാനം എത്ര

നിര്‍ദേശിച്ച വരുമാനം എത്ര

അഭിജിത്ത് ബാനര്‍ജിയുടെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു മിനിമം വരുമാനം 2500 രൂപയാക്കണമെന്നുള്ളത്. ഇത് സാമ്പത്തിക അച്ചടക്കവും മുന്നില്‍ കണ്ടുള്ളതാണ്. ഇത് സര്‍ക്കാരിന് 1.50 ലക്ഷം കോടിയുടെ ചെലവാണ് ഉണ്ടാക്കുക. എന്നാല്‍ കോണ്‍ഗ്രസ് 6000 രൂപയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇത് പ്രകാരം 3.60 ലക്ഷം കോടിയുടെ ചെലവ് സര്‍ക്കാരിനുണ്ടാവും. ഇത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് നേരത്തെ തന്നെ പലരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 രാഹുല്‍ മുന്നില്‍ കണ്ടത്

രാഹുല്‍ മുന്നില്‍ കണ്ടത്

3000 രൂപ വരെ നല്‍കാമെന്നും അഭിജിത്ത് ബാനര്‍ജി രാഹുലിനോട് നിര്‍ദേശിച്ചിരുന്നു. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം എളുപ്പത്തില്‍ നടക്കുന്നതിനും ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ നികുതി വര്‍ധിപ്പിച്ച് ഇതിനുള്ള പണം കണ്ടെത്താമെന്നായിരുന്നു രാഹുല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ കൂടുതല്‍ പണം പാവപ്പെട്ടവര്‍ക്ക് നല്‍കാമെന്നും രാഹുല്‍ പറയുന്നു. സ്വത്ത് നികുതി എന്നത് അവതരിപ്പിക്കണമെന്നും, ജിഎസ്ടി നിരക്കുകള്‍ കൂടുല്‍ വര്‍ധിക്കണമെന്നും അഭിജിത്ത് നിര്‍ദേശിച്ചിട്ടുണ്ട്.

 വിപണി മെച്ചപ്പെടുത്തണം

വിപണി മെച്ചപ്പെടുത്തണം

രാഹുലിന്റെ പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍ വിപണി മെച്ചപ്പെടുത്തണമെന്ന് അഭിജിത്ത് പറയുന്നു. ഇല്ലെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ച മുരടിക്കും. അതേസമയം കോണ്‍ഗ്രസിന് ഇത് മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരിലും ഇടത്തരം വ്യാപാരികളിലും കേന്ദ്രീകരിച്ച് സമ്പന്നരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കി പദ്ധതി നടപ്പാക്കാനാവുമെന്ന് രാഹുല്‍ വ്യക്തമാക്കുന്നു. നിലവിലുള്ള ക്ഷേമ പദ്ധതികള്‍ ഒന്നും റദ്ദാക്കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

2022നായി നിങ്ങള്‍ സജ്ജമാണോ? അമേഠിയില്‍ പ്രിയങ്ക ഗാന്ധിയുടെ ചോദ്യം, പ്രവര്‍ത്തകരുടെ മറുപടി ഇങ്ങനെ2022നായി നിങ്ങള്‍ സജ്ജമാണോ? അമേഠിയില്‍ പ്രിയങ്ക ഗാന്ധിയുടെ ചോദ്യം, പ്രവര്‍ത്തകരുടെ മറുപടി ഇങ്ങനെ

English summary
mit professor amartya sen helped congress minimum income plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X