കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്മിശ്ര പ്രതികരണം, എനിക്ക് ഇതിന്റെ അവസാനം കാണണം, റാലിയിലെ മമ്തയുടെ വാക്കുകള്‍ ചൂടുപിടിക്കുന്നു!

നരേന്ദ്ര മോദിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് താഴെ ഇറക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നോട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ..

  • By Thanmaya
Google Oneindia Malayalam News

കൊല്‍ക്കത്ത: നരേന്ദ്ര മോദിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് താഴെ ഇറക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നോട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ റാലിയില്‍ സംസാരിക്കവെയാണ് മമ്ത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചത്.

ഞാന്‍ മരിച്ചാലും ജീവിച്ചാലും ശരി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് നരേന്ദ്രമോദിയെ ഇല്ലാതാക്കുമെന്ന് മമ്ത ബാനര്‍ജി പറയുന്നു. എനിക്ക് ഇതിന്റെ എല്ലാം അവസാനം കാണണം. ദൈവത്തെ പോലെ നടിക്കുകയാണ് നരേന്ദ്ര മോദി. മോദിയുടെ ദാരുണമായ തീരുമാനംകൊണ്ട് രാജ്യത്തെ സാധരണക്കാരാണ് കഷ്ടപ്പെടുന്നത്. വിപണികള്‍, സിനിമ, തിയേറ്ററുകള്‍ എല്ലാം ദുരിതമനുഭവിക്കുന്നു. എന്നിട്ടും അദ്ദേഹം പൊതുജനങ്ങളെ കാര്യമാക്കുന്നില്ലെന്നും മമ്ത കുറ്റപ്പെടുത്തി.

പ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

നോട്ട് നിരോധനത്തിനെതിരെ ബംഗാള്‍, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങളും നടത്തി. കോണ്‍ഗ്രസ്, തൃണമൂല്‍ തുടങ്ങിയ പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. ജെഡി(യു), ബിജെഡി തുടങ്ങിയ പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനങ്ങളില്‍ നിന്ന് വിട്ട് നിന്നു.

കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം

കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം

ആറ് മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകളും ബിസിനസ്സ് സ്ഥാപനങ്ങളും അടഞ്ഞ് കിടന്നു.

 ഡല്‍ഹിയില്‍

ഡല്‍ഹിയില്‍

ഡല്‍ഹിയില്‍ ഇടത് പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

നവംബര്‍ എട്ടിന്

നവംബര്‍ എട്ടിന്

നവംബര്‍ എട്ടിനാണ് നരേന്ദ്ര മോദി 500, 1000 രൂപ നിര്‍ത്താലാക്കിയതായി പ്രഖ്യാപിക്കുന്നത്.

English summary
Mixed response to note ban protests, Mamata vows to evict PM Modi from politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X