മിസോറാമില്‍ എക്സിറ്റ് പോളുകള്‍ കാണാതിരുന്നതെന്ത്? 3 പാര്‍ട്ടികളുടെയും പ്രതീക്ഷ തെറ്റാം
മിസോറാമില്‍ എക്സിറ്റ് പോള്‍ ഫലം വന്നപ്പോള്‍ ഒരേസ്വരത്തില്‍ എംഎന്‍എഫ് നേട്ടമുണ്ടാക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ആരും കാണാത്ത ചില കാര്യങ്ങള്‍ മിസോറാമില്‍ ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അത് എക്സിറ്റ് പോളുകള്‍ക്ക് കണ്ടെത്താനായില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. സംസ്ഥാനത്ത് ത്രികോണ പോരാട്ടമുണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍.
മുഖ്യന്ത്രി സോറംതാംഗയുടെ എംഎന്‍എഫ്, പ്രതിപക്ഷ പാര്‍ട്ടിയായ സോറ പീപ്പിള്‍സ് മൂവ്മെന്റ്, കോണ്‍ഗ്രസ് എന്നിവര്‍ തമ്മിലായിരുന്നു മത്സരം. നാല്‍പ്പ് സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. സര്‍വേകളെല്ലാം സെഡ്പിഎമ്മും, എംഎന്‍എഫും തമ്മിലുള്ള മത്സരമായിരിക്കുമെന്നാണ് പ്രവചിക്കുന്നത്.

1989 മുതല്‍ സംസ്ഥാനത്ത് രണ്ട് ടേം കഴിഞ്ഞാല്‍ ഭരണം മാറുന്നതാണ് രീതി. കോണ്‍ഗ്രസും മിസോ നാഷണല്‍ ഫ്രണ്ടും ചേര്‍ന്നാണ് ഇത്രയും കാലം ഭരപിച്ചിരുന്നത്. കഴിഞ്ഞ തവണ എംഎന്‍എഫ് വിജയിക്കുമെന്ന് എല്ലാ സര്‍വേകളും ഉറപ്പിച്ച് പറഞ്ഞിരുന്നു. ഇത്തവണ സര്‍വേകളില്‍ എല്ലാം വ്യത്യസ്തമായ അഭിപ്രായമാണ് ഉള്ളത്. എംഎന്‍എഫിന് ചെറിയ മുന്തൂക്കമുള്ളതായും സര്‍വേ പ്രവചിക്കുന്നു.
കഴിഞ്ഞ തവണ 26 സീറ്റ് നേടിയാണ് എംഎഎന്‍എഫ് അധികാരത്തില്‍ വന്നത്. ഭരണവിരുദ്ധ വികാരം ഒരു പ്രശ്നമല്ലെന്നാണ് സര്‍വേകളില്‍ എല്ലാം പറയുന്നത്. മണിപ്പൂരിലെ വിഷയം മുഖ്യമന്ത്രി സോറംതാംഗയുടെ രക്ഷയ്ക്കെത്തിയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എക്സിറ്റ് പോളുകള്‍ പ്രവചിക്കാത്ത കാര്യം അടിയൊഴുക്കാണ്. ഇത് എവിടേക്ക് വേണമെങ്കിലും മാറാം. എന്നാല്‍ സര്‍വേകള്‍ ശരിയാവാന്‍ സാധ്യതയുള്ളത്.
സെഡ്പിഎമ്മിന്റെ കാര്യത്തിലാണ്. വ്യാപകമായ വളര്‍ച്ച പാര്‍ട്ടി സംസ്ഥാനത്ത് നേടിയിട്ടുണ്ട്. ഇത് സര്‍വേകളില്‍ എല്ലാം കൃത്യമായി പറയുന്നുണ്ട്. കാരണം അടുത്തിടെ നടന്ന ലുങ്ങ്ലി മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സെഡ്പിഎം തൂത്തുവാരിയിരുന്നു. ഇവിടെ നാല് നിയമസഭാ സീറ്റുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും സെഡ്പിഎം നേടാത്ത മേഖലയാണിത്. മിസോറാമിന്റെ ദക്ഷിണ മേഖലയില്‍ അടക്കം പടര്‍ന്ന് പന്തലിച്ചിരിക്കുകയാണ് പാര്‍ട്ടി. പക്ഷേ ഇന്ത്യാ ടുഡേ സര്‍വേ മാത്രമാണ് ഇവര്‍ക്ക് ഭൂരിക്ഷം പ്രവചിച്ചത്. 28 മുതല്‍ 35 സീറ്റ് വരെയാണ് സര്‍വേ പ്രവചിക്കുന്നത്.
സെഡ്പിഎമ്മിന് കിട്ടാന്‍ സാധ്യതയുള്ള ഏറ്റവും വലിയ വോട്ട് യുവാക്കളുടേതാണ്. ഇവര്‍ തൊഴിലില്ലായ്മയിലും, വികസമില്ലായ്മയിലും നിരാശരാണ്. എംഎന്എഎഫിന് ഈ വോട്ടുകള്‍ ഒരിക്കലും കിട്ടില്ലെന്ന് ഉറപ്പാണ്. നഗര മേഖലകളില്‍ സെഡ്പിഎം ആധിപത്യം പുലര്‍ത്താന്‍ സാധ്യത കൂടുതലാണ്. അതേസമയം കോണ്‍ഗ്രസിന്റെ പ്രചാരണമൊന്നും ഇത്തവണ ഫലിക്കാന്‍ സാധ്യത കുറവാണ്.
സര്‍വേയില്‍ പറയുന്ന അത്രയും സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കാന്‍ സാധ്യത കുറവാണ്. സെഡ്പിഎമ്മിന്റെ വളര്‍ച്ചയോടെ കോണ്‍ഗ്രസിന് സംസ്ഥാനത്ത് അടിത്തറ നഷ്ടപ്പെട്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ വോട്ട് ബിജെപിയുമായുള്ള മത്സരത്തില്‍ കോണ്‍ഗ്രസിന് നഷ്ടമായിട്ടുമുണ്ട്. കോണ്ഗ്രസിമ്പുറമേ ബിജെപിയും ഈ തെരഞ്ഞെടുപ്പില്‍ അടിതെറ്റി വീഴാനാണ് സാധ്യത.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications