'അതിഗംഭീര മിസോറാം, സ്വപ്നം പൂവണിയിക്കാൻ ബിജെപിയെ പിന്തുണയ്ക്കണം', വീഡിയോയുമായി നരേന്ദ്ര മോദി
ഡല്‍ഹി: മിസോറാമിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. അതിനിടെ ബിജെപിക്ക് വോട്ടര്‍മാരുടെ പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശം പുറത്തിറക്കി. മണിപ്പൂരില്‍ സമ്പൂര്‍ണ വികസനം ഉറപ്പാക്കാനും സംസ്ഥാനത്തെ മികച്ചതാക്കാനും ബിജെപിയെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
മണിപ്പൂരടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് ഈ മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മണിപ്പൂരില്‍ ഒറ്റഘട്ടമായി നാളെയാണ് വോട്ടെടുപ്പ്. എന്നാല്‍ പ്രധാനമന്ത്രി ഈ വടക്ക് കിഴക്കന്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഒക്ടോബര്‍ 30ന് മാമിതിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ മോദി പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെ മോദിയുടെ സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു. ഇത് കാരണമാണ് വീഡിയോ സന്ദേശത്തിലൂടെയുളള മോദിയുടെ വോട്ട് അഭ്യര്‍ത്ഥന.

മിസോറാമിലെ റെയില്‍വേ, ആരോഗ്യ മേഖല, കായിക രംഗം അടക്കമുളളവയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയുളള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു. മിസോറാമിലെ ജനങ്ങള്‍ സ്വന്തം കുടുംബത്തെ പോലെയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി അവരുമായി സംസാരിക്കുന്നത് എപ്പോഴും വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്നും പ്രതികരിച്ചു.
മണിപ്പൂരിലെ ജനങ്ങളുടെ സ്വപ്‌നങ്ങളും ആവശ്യങ്ങളും പൂര്‍ത്തീകരിക്കുക എന്നതിനാണ് ഞങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഗംഭീരമായ മിസോറാമിനെ സൃഷ്ടിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. അത് യാഥാര്‍ത്ഥ്യമാക്കാന്‍ നിങ്ങളേവരുടേയും പിന്തുണയും അനുഗ്രഹവും ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്. പ്രകൃതിയാലും സംസ്‌ക്കാരത്താലും സമ്പന്നമാണ് മിസോറാം. ഒരു ആഗോള ടൂറിസ്റ്റ് ഹബ്ബ് ആകാനുളളതെല്ലാം മിസോറാമിലുണ്ട്. അടിസ്ഥാന സൗകര്യം വികസനം കൂടി നടത്തുന്നതിലൂടെ സംസ്ഥാനത്തെ വ്യവസായവും വളരുമെന്ന് മോദി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.












Click it and Unblock the Notifications