അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ക്കൊപ്പം കുഴഞ്ഞ് മറിയുന്ന രാഷ്ട്രീയം; മിസോറാമില്‍ കാത്തുവെച്ചിരിക്കുന്നതെന്ത്?
ഐസ്വാള്‍: വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ കൂടി മിസോറാം നേരിടാനൊരുങ്ങുമ്പോള്‍ സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത് മുന്‍പെങ്ങുമില്ലാത്ത അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ക്കാണ്. ഇന്ത്യയില്‍ മറ്റൊരിടത്തും മിസോറാമിലെ പോലെ നിഷ്കളങ്കമായ തിരഞ്ഞെടുപ്പ് നടക്കുന്നില്ല എന്ന് പറഞ്ഞാല്‍ തെറ്റാകില്ല. കാരണം അവിടെ സ്വാധീനമുള്ള സഭകളും കമ്മ്യൂണിറ്റി അധിഷ്ഠിത എന്‍ജിഒകളുമാണ് തിരഞ്ഞെടുപ്പ് കമ്മീഷനേക്കാള്‍ കര്‍ശനമായ ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്നത്.
40 നിയമസഭാ മണ്ഡലങ്ങളും ഒരു ലോക്സഭാ മണ്ഡലവുമാണ് മിസോറാമില്‍ ഉള്ളത്. നവംബര്‍ ഏഴിനാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. മണിപ്പൂര്‍, അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളുമായും ബംഗ്ലാദേശ്, മ്യാന്മര് എന്നീ രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് മിസോറാം. ക്രിസ്ത്യന്‍ ഭൂരിപക്ഷ (87 ശതമാനം) സംസ്ഥാനം കൂടിയാണ് മിസോറാം. ബുദ്ധിസ്റ്റുകള്‍ ഒമ്പത് ശതമാനമുണ്ട്.

2.75 ശതമാനം വരുന്ന ഹിന്ദുക്കളും 1.35 ശതമാനം മുസ്ലിംകളും മിസോറാമിലുണ്ട്. മിസോ നാഷണല്‍ ഫ്രണ്ട് എന്ന എം എന്‍ എഫ് ആണ് നിലവിലെ ഭരണകക്ഷിയും സംസ്ഥാനത്തെ പ്രബലരും. 2018 ലെ തിരഞ്ഞെടുപ്പില്‍, 37.7% വോട്ട് ഷെയറോടെ 27 സീറ്റുകളുമായി മിസോ നാഷണല്‍ ഫ്രണ്ട് ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ന്നു. കോണ്‍ഗ്രസിന് നാല് സീറ്റും ബി ജെ പിക്ക് ഒരു സീറ്റുമാണ് നേടാനായത്. സ്വതന്ത്രര്‍ എട്ട് സീറ്റ് നേടി.
1998 മുതലുള്ള അഞ്ച് തിരഞ്ഞെടുപ്പുകളെ ഭാഗികമായി ബാധിച്ച ഒരു വിഷയം 1997-ലെ വംശീയ അക്രമത്തെത്തുടര്‍ന്ന് ത്രിപുരയിലേക്ക് പലായനം ചെയ്ത ന്യൂനപക്ഷമായ ബ്രൂ ജനതയുടെ വോട്ടവകാശം നിഷേധിക്കാനുള്ള ചില വിഭാഗങ്ങളുടെ ആഹ്വാനമായിരുന്നു. 2020 ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇതില്‍ തീരുമാനമെടുത്തതോടെ വിഷയം അവസാനിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി ത്രിപുര അഭിമുഖീകരിച്ചത് മ്യാന്മറിലെ സൈനിക അട്ടിമറിക്ക് ശേഷം മിസോറാം അനുഭവിക്കാന്‍ തുടങ്ങി.
മ്യാന്മറിലെ ആഭ്യന്തരയുദ്ധത്തില്‍ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ചിന് ജനത സംസ്ഥാനത്തേക്ക് ഒഴുകാന്‍ തുടങ്ങി. 2022 നവംബറില്‍, ബംഗ്ലാദേശില്‍ പീഡനം ആരോപിച്ച് പലായനം ചെയ്തതിന് ശേഷം നൂറുകണക്കിന് കുക്കി-ചിന് ജനതയും മിസോറാമില്‍ അഭയം തേടി. മണിപ്പൂരിലെ ചിന്‍സ്, കുക്കി-ചിന്‍സ്, കുക്കി-സോ എന്നിവര്‍ മിസോകളുമായി വംശീയമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇവരെ തള്ളാനും മിസോറാമിന് സാധിച്ചില്ല.
മിസോറാമിലെ അഭയാര്‍ത്ഥി പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിസംഗത ഉണ്ടായിരുന്നിട്ടും മിസോ നാഷണല്‍ ഫ്രണ്ട് മ്യാന്മര്, ബംഗ്ലാദേശ് പൗരന്മാര്ക്ക് മുന്നില്‍ വാതില്‍ തുറക്കുകയായിരുന്നു. എന്നാല്‍ ഭരണവിരുദ്ധത, സ്വജനപക്ഷപാതം, അഴിമതി, ധനപ്രതിസന്ധി എന്നിവയില്‍ മുങ്ങി നില്ക്കുന്ന എംഎന്‍എഫിന് ഇതൊന്നും തുണയായില്ല എന്നാണ് ഏപ്രിലില്‍ നടന്ന സെന്‍ട്രല്‍ മിസോറാം തിരഞ്ഞെടുപ്പ് പരാജയം വെളിവാക്കുന്നത്.
2018-ല്‍ 40 സീറ്റുകളില്‍ 27 എണ്ണവും നേടിയ പാര്‍ട്ടി, ലുങ്ലെയ് മുനിസിപ്പല്‍ കൗണ്‍സിലിലെ 11 സീറ്റുകളും സോറം പീപ്പിള്‍സ് മൂവ്മെന്റിനോട് തോറ്റു. കലാപത്തിന് ശേഷം മണിപ്പൂരില്‍ നിന്ന് കുടിയിറക്കപ്പെട്ട 12500-ലധികം കുക്കി-സോ ജനങ്ഹളാണ് മിസോറാമില്‍ അഭയം പ്രാപിച്ചത്. ഇത് എംഎന്‍എഫിനും സോറംതംഗയ്ക്കും ആശ്വാസമാകുമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ അഭിപ്രായം.
മണിപ്പൂരിലെ കുക്കി-സോ ജനതയുടെ വംശീയ ഉന്മൂലനത്തിനെതിരെ രംഗത്തെത്തിയ സോറതംഗ അവര്‍ക്ക് പ്രത്യേക ഭരണം വേണമെന്ന ആവശ്യത്തെ പിന്തുണക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിലപാട് മണിപ്പൂരിലെ സര്‍ക്കാരിനെയും മെയ്തേയ് ഗ്രൂപ്പുകളെയും ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം സോറം പീപ്പിള്‍സ് മൂവ്മെന്റ് എംഎന്‍എഫിന്റെ നിലപാടിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്.
എംഎന്‍എഫിന് സോ ജനങ്ങള്‍ അധിവസിക്കുന്ന എല്ലാ പ്രദേശങ്ങളും ഒരുമിച്ച് കൊണ്ടുവരിക എന്നത് വോട്ട് നേടാനുള്ള മുദ്രാവാക്യം മാത്രമാണ് എന്നാണ് സോറം പീപ്പിള്‍സ് മൂവ്മെന്റ് പ്രസിഡന്റ് ലാല്‍ദുഹോമ പറയുന്നത്. മിസോറാമിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മണിപ്പൂരിലെ കുക്കി-സോ ജനതയെക്കുറിച്ച് ഒരുപോലെ ആശങ്കാകുലരാണ് എന്നും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു എന്ന് കൂടി അദ്ദേഹം പറയുന്നുണ്ട്.
2019ലെ പൗരത്വ (ഭേദഗതി) നിയമവും ഏകീകൃത സിവില്‍ കോഡും പോലുള്ള സംഘപരിവാര്‍ അജണ്ടകളെ എതിര്‍ക്കുമ്പോഴും കേന്ദ്രത്തില്‍ ബി ജെ പിയുമായി സൗഹൃദം നിലനിര്‍ത്തിക്കൊണ്ട് എം എന്‍ എഫ് ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും ലാല്‍ദുഹോമ ആരോപിച്ചു. 2018 ല്‍ രൂപീകരിച്ച സോറം പീപ്പിള്‍സ് മൂവ്മെന്റ് എംഎന്‍എഫിന് കനത്ത വെല്ലുവിളിയാകുമെന്നാണ് എല്ലാവരും കരുതുന്നത്. ശക്തി കാണിക്കാന്‍ കോണ്‍ഗ്രസും ഇത്തവണ വലിയ തയ്യാറെടുപ്പുകളാണ് നടത്തുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications