മിസോറാമില്‍ സോറം തരംഗം, അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് എംഎന്‍എഫ്
ഐസ്വാള്‍: മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്മെന്റ് അധികാരത്തിലേക്ക്. 13 സീറ്റില്‍ വിജയിച്ച സോറം പീപ്പിള്‍സ് മൂവ്മെന്റ് 14 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. 21 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത് എന്നിരിക്കെ നിലവില്‍ 27 സീറ്റുകളില്‍ സോറം പീപ്പിള്‍സ് മൂവ്മെന്റ് മുന്നേറുന്നുണ്ട്. അതേസമയം ഭരണകക്ഷിയായ എം എന്‍ എഫ് (മിസോ നാഷണല്‍ ഫ്രണ്ട്) വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
നിലവില്‍ ഏഴ് സീറ്റില്‍ വിജയിച്ച എം എന്‍ എഫ് മൂന്ന് സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ആകെ 10 സീറ്റുകളില്‍ മാത്രമാണ് എം എന്‍ എഫ് മുന്നേറുന്നത്. ബി ജെ പി രണ്ട് സീറ്റില്‍ വിജയിച്ചിട്ടുണ്ട്. ആറ് പാര്‍ട്ടികളുടെ സഖ്യമായ സോറാം പീപ്പിള്‍സ് മൂവ്മെന്റ് മിസോറാമില്‍ സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ്. രണ്ട് സിറ്റിംഗ് മന്ത്രിമാര്‍ ഉള്‍പ്പെടെ എംഎന്‍എഫിന്റെ പ്രമുഖ നേതാക്കള്‍ക്കെതിരെയാണ് സെഡ്പിഎമ്മിന്റെ വിജയങ്ങള്‍.

നിലവിലെ മുഖ്യമന്ത്രി സോറംതംഗ അടക്കം തോറ്റവരില്‍ ഉള്‍പ്പെടുന്നു. അതേസമയം സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ചൊവ്വാഴ്ച ഗവര്‍ണറെ കാണുമെന്ന് സോറം പീപ്പിള്‍സ് മൂവ്മെന്റിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ലാല്‍ദുഹോമ പറഞ്ഞു. 'നാളെയോ മറ്റന്നാളോ ഞാന്‍ ഗവര്‍ണറെ കാണും. സത്യപ്രതിജ്ഞ ഈ മാസത്തിനകം ഉണ്ടാകും,' ലാല്‍ദുഹോമ പറഞ്ഞു.
മിസോറം സാമ്പത്തിക പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ് എന്നും അതില്‍ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കും എന്നും ലാല്‍ദുഹോമ അവകാശപ്പെട്ടു. സംസ്ഥാനത്ത് കേവലഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പ്രധാന മുന്‍ഗണന കൃഷിയായിരിക്കും എന്നും സോറം പീപ്പിള്‍സ് മൂവ്മെന്റ് ഉപാധ്യക്ഷന്‍ ഡോ കെന്നത്ത് ചാംഗ്ലിയാന പറഞ്ഞു. ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടുക എന്നതായിരിക്കും തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018 ഒറ്റ സീറ്റും ഇല്ലാതിരുന്നിടത്ത് നിന്നാണ് സോറം പീപ്പിള്‍സ് മൂവ്മെന്റ് ചരിത്രം വിജയം സ്വന്തമാക്കിയത്. അതേസമയം എം എന്‍ എഫിന് 2018 ല്‍ 27 സീറ്റുകള്‍ ലഭിച്ചിരുന്നു. ഒരു സീറ്റ് ലഭിച്ചിരുന്ന ബി ജെ പി നില മെച്ചപ്പെടുത്തിയപ്പോള്‍ നാല് സീറ്റ് കഴിഞ്ഞ തവണ ലഭിച്ചിരുന്ന കോണ്‍ഗ്രസ് നിരാശപ്പെടുത്തി. നിലവില്‍ ഒരു സീറ്റില്‍ ലീഡ് മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഇന്നലെ നാല് സംസ്ഥാനങ്ങളില്‍ മൂന്നിലും കോണ്‍ഗ്രസിന് നിരാശയായിരുന്നു ഫലം.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications