കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ഭരണം നഷ്ടമായേക്കുമെന്ന് സി വോട്ടര്‍

Google Oneindia Malayalam News

ഐസ്വാള്‍: തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണമുള്ള ഏക ഇടമാണ് മിസോറാം. എന്നാല്‍ ഇവിടെ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നാണ് സിവോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം. പ്രതിപക്ഷമായ എംഎന്‍എഫിന് കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കും. കോണ്‍ഗ്രസിന് 14-18, എംഎന്‍എഫിന് 16-20, മറ്റുള്ളവര്‍ക്ക് 3 വരെ സീറ്റ് ലഭിക്കുമെന്നും സി വോട്ടര്‍ പറയുന്നു.

Mizo

വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് ഭരണമുള്ള ഏക സംസ്ഥാനമാണ് മിസോറാം. 40 സീറ്റാണ് മിസോറാം നിയമസഭയില്‍. 21 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരിക്കാം. ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത സംസ്ഥാനം കൂടിയാണ് മിസോറാം എന്നതാണ് പ്രത്യേകത. കോണ്‍ഗ്രസ്, എംഎന്‍എഫ്, മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സോറാം പീപ്പിള്‍സ് മൂവ്മെന്റ്, ബിജെപി, എന്‍പിപി, എന്‍സിപി എന്നിവയാണ് സംസ്ഥാനത്തെ പ്രധാന കക്ഷികള്‍.

ഞങ്ങള്‍ ക്രിസ്ത്യാനികള്‍; ബിജെപിയുമായി ഒരിക്കലും ചേരില്ല, അമിത് ഷായെ വെല്ലുവിളിച്ച് സഖ്യകക്ഷിഞങ്ങള്‍ ക്രിസ്ത്യാനികള്‍; ബിജെപിയുമായി ഒരിക്കലും ചേരില്ല, അമിത് ഷായെ വെല്ലുവിളിച്ച് സഖ്യകക്ഷി

1987 മുതല്‍ രണ്ടു പാര്‍ട്ടികളാണ് മിസോറാം ഭരിക്കുന്നത്. കോണ്‍ഗ്രസും എംഎന്‍എഫും. 2013ല്‍ കോണ്‍ഗ്രസ് 34 സീറ്റ് നേടിയാണ് സംസ്ഥാനത്തിന്റെ ഭരണം പിടിച്ചത്. എംഎന്‍എഫിന് അഞ്ച് സീറ്റേ നേടാനായുള്ളൂ. എംപിസിക്ക് ഒരു സീറ്റും ലഭിച്ചു. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല.

കോണ്‍ഗ്രസ് തനിച്ചാണ് ഇത്തവണ ജനവിധി തേടിയത്. ബിജെപിയും തനിച്ചാണ്. കോണ്‍ഗ്രസ് 40 സീറ്റിലും മല്‍സരിച്ചു. എംഎന്‍എഫ് 39 സീറ്റിലും. ബിജെപിയും മുഴുവന്‍ സീറ്റില്‍ മല്‍സരിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിയും എംഎന്‍എഫും തമ്മില്‍ രഹസ്യബന്ധമുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം.

English summary
Mizoram Assembly election result 2018: Exit Poll Result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X