Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസോറാമിൽ എംഎൻഎഫിന് കൂടൂതൽ സീറ്റ്; കേവല ഭൂരിപക്ഷമില്ലെന്ന് റിപബ്ലിക്-സിവോട്ടർ പ്രവചനം!

ദില്ലി: മിസോറാമിൽ എംഎൻഎഫിന് കൂടുതൽ നിയമഭ സീറ്റുകൾ ലഭിക്കുമെന്ന് റിപബ്ലിക്-സിവോട്ടർ എക്സിറ്റ് പോൾ ഫലം. 16 മുതൽ 20 വരെ സീറ്റുകൾ എംഎൻഎഫിന് ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. അതേസമയം കോൺഗ്രസിന് 14 മുതൽ 18 വരെ സീറ്റുകൾ ലഭിക്കും. മറ്റുള്ളവർക്ക് 3 മുതൽ 10 വരെ സീറ്റുകൾ ലഭിക്കുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. അതേസമയം ആർക്കും സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷമില്ലെന്നാണ് സർവ്വെ വ്യക്തമാക്കുന്നത്.

വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് ഭരണമുള്ള ഏക സംസ്ഥാനമാണ് മിസോറാം. 40 സീറ്റാണ് മിസോറാം നിയമസഭയില്‍. 21 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരിക്കാം.
ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത സംസ്ഥാനം കൂടിയാണ് മിസോറാം എന്നതാണ് പ്രത്യേകത.

MNF

കോണ്‍ഗ്രസ്, എംഎന്‍എഫ്, മിസോറാം പീപ്പിള്‍സ്കോണ്‍ഫറന്‍സ്,
സോറാം പീപ്പിള്‍സ് മൂവ്‌മെന്റ്, ബിജെപി, എന്‍പിപി, എന്‍സിപി എന്നിവയാണ് സംസ്ഥാനത്തെ പ്രധാന കക്ഷികള്‍. 1987 മുതല്‍ രണ്ടു പാര്‍ട്ടികളാണ് മിസോറാം ഭരിക്കുന്നത്. കോണ്‍ഗ്രസും എംഎന്‍എഫും.

2013ല്‍ കോണ്‍ഗ്രസ് 34 സീറ്റ് നേടിയാണ് സംസ്ഥാനത്തിന്റെ ഭരണം
പിടിച്ചത്. എംഎന്‍എഫിന് അഞ്ച് സീറ്റേ നേടാനായുള്ളൂ. എംപിസിക്ക് ഒരു സീറ്റും ലഭിച്ചു. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല. കോണ്‍ഗ്രസ് തനിച്ചാണ് ഇത്തവണ ജനവിധി തേടിയത്. ബിജെപിയും തനിച്ചാണ്. കോണ്‍ഗ്രസ് 40 സീറ്റിലും മല്‍സരിച്ചു. എംഎന്‍എഫ് 39 സീറ്റിലും. ബിജെപിയും മുഴുവന്‍ സീറ്റില്‍ മല്‍സരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+