മിസോറാമിൽ ഇഞ്ചോടിഞ്ച് പോരാട്ടം, 2 സീറ്റ് വ്യത്യാസത്തിൽ എംഎൻഎഫ് അധികാരത്തിലേറും, ടൈംസ് നൗ സർവ്വെ!
ദില്ലി: മിസോറാമിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുകയെന്ന് ടൈംസ് നൗ- സിഎൻഎക്സ് എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു. രണ്ടട് സീറ്റുകൾക്ക് അധികാര മാറ്റം നടക്കും. 18 സീറ്റുകളിൽ വിജയിച്ച് എംഎൻഎഫ് അധികാരത്തിലെത്തുമെന്ന് സർവ്വെ വ്യക്തമാക്കുന്നു. അതേസമയം കോൺഗ്രസിന് 16 സീറ്റ് ലഭിക്കും. മറ്റുള്ളവർക്ക് ആറ് സീറ്റും ലഭിക്കുമെന്ന് സർവ്വെ ഫലം വ്യക്തമാക്കുന്നു.
വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് ഭരണമുള്ള ഏക സംസ്ഥാനമാണ് മിസോറാം. 40 സീറ്റാണ് മിസോറാം നിയമസഭയില്‍. 21 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരിക്കാം. ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത സംസ്ഥാനം കൂടിയാണ് മിസോറാം എന്നതാണ് പ്രത്യേകത.

കോണ്‍ഗ്രസ്, എംഎന്‍എഫ്, മിസോറാം പീപ്പിള്‍സ്കോണ്‍ഫറന്‍സ്, സോറാം പീപ്പിള്‍സ് മൂവ്‌മെന്റ്, ബിജെപി, എന്‍പിപി, എന്‍സിപി എന്നിവയാണ് സംസ്ഥാനത്തെ പ്രധാന കക്ഷികള്‍. 1987 മുതല്‍ രണ്ടു പാര്‍ട്ടികളാണ് മിസോറാം ഭരിക്കുന്നത്. കോണ്‍ഗ്രസും എംഎന്‍എഫും.
2013ല്‍ കോണ്‍ഗ്രസ് 34 സീറ്റ് നേടിയാണ് സംസ്ഥാനത്തിന്റെ ഭരണം പിടിച്ചത്. എംഎന്‍എഫിന് അഞ്ച് സീറ്റേ നേടാനായുള്ളൂ. എംപിസിക്ക് ഒരു സീറ്റും ലഭിച്ചു. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല. കോണ്‍ഗ്രസ് തനിച്ചാണ് ഇത്തവണ ജനവിധി തേടിയത്. ബിജെപിയും തനിച്ചാണ്. കോണ്‍ഗ്രസ് 40 സീറ്റിലും മല്‍സരിച്ചു. എംഎന്‍എഫ് 39 സീറ്റിലും. ബിജെപിയും മുഴുവന്‍ സീറ്റില്‍ മല്‍സരിച്ചിട്ടുണ്ട്.












Click it and Unblock the Notifications