കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ ക്രിസ്ത്യാനികള്‍; ബിജെപിയുമായി ഒരിക്കലും ചേരില്ല, അമിത് ഷായെ വെല്ലുവിളിച്ച് സഖ്യകക്ഷി

Google Oneindia Malayalam News

ഐസ്വാള്‍: ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരില്‍ സഖ്യകക്ഷിയാണ് മിസോറാമിലെ മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്). മിസോറാമില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണിത്. ഇവര്‍ക്കൊപ്പം നിന്ന് മിസോറാമിലെ കോണ്‍ഗ്രസ് ഭരണം മറിച്ചിടാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ബിജെപിയുടെ എല്ലാ മോഹങ്ങളും അസ്ഥാനത്താക്കി, ശക്തമായ ഭാഷയില്‍ ബിജെപിയെ കടന്നാക്രമിച്ചിരിക്കുകയാണ് എംഎഎന്‍എഫ് നേതാവ്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ദൈവമാണോ എന്നാണ് നേതാവിന്റെ ചോദ്യം. ഈ മാസം 11ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് ബിജെപിയുടെ മോഹങ്ങള്‍ തകര്‍ത്ത് എംഎന്‍എഫിന്റെ പ്രതികരണം. രാജ്യത്ത് കോണ്‍ഗ്രസ് ഭരണമുള്ള ഏതാനും ചില സംസ്ഥാനങ്ങളില്‍ ഓന്നാണ് വടക്കുകിഴക്കുള്ള മിസോറാം. ബിജെപിയുടെ മോഹത്തിന് തിരിച്ചടിയുണ്ടാകുമെന്നാണ് പുതിയ വിവരങ്ങള്‍......

മിസോറാം നിയമസഭ ഇങ്ങനെ

മിസോറാം നിയമസഭ ഇങ്ങനെ

വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് ഭരണമുള്ള ഏക സംസ്ഥാനമാണ് മിസോറാം. 40 സീറ്റാണ് മിസോറാം നിയമസഭയില്‍. 21 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരിക്കാം. ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത സംസ്ഥാനം കൂടിയാണ് മിസോറാം എന്നതാണ് പ്രത്യേകത. കോണ്‍ഗ്രസ്, എംഎന്‍എഫ്, മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സോറാം പീപ്പിള്‍സ് മൂവ്‌മെന്റ്, ബിജെപി, എന്‍പിപി, എന്‍സിപി എന്നിവയാണ് സംസ്ഥാനത്തെ പ്രധാന കക്ഷികള്‍.

ശക്തി രണ്ടുപാര്‍ട്ടികള്‍ക്ക്

ശക്തി രണ്ടുപാര്‍ട്ടികള്‍ക്ക്

1987 മുതല്‍ രണ്ടു പാര്‍ട്ടികളാണ് മിസോറാം ഭരിക്കുന്നത്. കോണ്‍ഗ്രസും എംഎന്‍എഫും. 2013ല്‍ കോണ്‍ഗ്രസ് 34 സീറ്റ് നേടിയാണ് സംസ്ഥാനത്തിന്റെ ഭരണം പിടിച്ചത്. എംഎന്‍എഫിന് അഞ്ച് സീറ്റേ നേടാനായുള്ളൂ. എംപിസിക്ക് ഒരു സീറ്റും ലഭിച്ചു. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല.

കോണ്‍ഗ്രസ് തനിച്ച്

കോണ്‍ഗ്രസ് തനിച്ച്

കോണ്‍ഗ്രസ് തനിച്ചാണ് ഇത്തവണ ജനവിധി തേടിയത്. ബിജെപിയും തനിച്ചാണ്. കോണ്‍ഗ്രസ് 40 സീറ്റിലും മല്‍സരിച്ചു. എംഎന്‍എഫ് 39 സീറ്റിലും. ബിജെപിയും മുഴുവന്‍ സീറ്റില്‍ മല്‍സരിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിയും എംഎന്‍എഫും തമ്മില്‍ രഹസ്യബന്ധമുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം. തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ബന്ധം പുറത്താകുമെന്നും കോണ്‍ഗ്രസ് പറയുന്നു.

ബിജെപിയെ ഞെട്ടിച്ച് എംഎന്‍എഫ്

ബിജെപിയെ ഞെട്ടിച്ച് എംഎന്‍എഫ്

എന്നാല്‍ കോണ്‍ഗ്രസ് വാദം തള്ളിയ എംഎന്‍എഫ് ബിജെപിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തി. മുന്‍ മുഖ്യമന്ത്രിയും എംഎന്‍എഫ് നേതാവുമായ സോറം തങ്കയാണ് ബിജെപിയെയും അമിത് ഷായെയും രൂക്ഷമായി വിമര്‍ശിച്ചത്. ബിജെപിയുമായി ഒരിക്കലും ചേരാത്ത ആദര്‍ശമാണ് തങ്ങളുടേതെന്ന് സോറം തങ്ക വ്യക്തമാക്കി.

അമിത് ഷാ ദൈവമാണോ

അമിത് ഷാ ദൈവമാണോ

അടുത്ത 50 വര്‍ഷം ബിജെപി രാജ്യം ഭരിക്കുമെന്ന് പറയാന്‍ അമിത് ഷാ ആരാണ്. ദൈവമാണോ. ഒരിക്കലും നടക്കാത്ത സംഭവമാണത്. വലിയ വായിലുള്ള വര്‍ത്തമാനമാണ് അമിത് ഷാ പറയുന്നത്. എന്നാല്‍ അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദിക്ക് പോലും സാധിക്കില്ല, എന്നിട്ടല്ലേ...

മോദിക്ക് പോലും സാധിക്കില്ല, എന്നിട്ടല്ലേ...

ബിജെപിക്ക് ഹിന്ദുത്വ അജണ്ടയാണുള്ളത്. അതിനോട് യോജിക്കാനാകില്ല. അടുത്ത 50 വര്‍ഷം ബിജെപി രാജ്യം ഭരിക്കുമെന്ന് പറയാന്‍ അമിത് ഷാക്ക് എങ്ങനെയാണ് സാധിക്കുക. നരേന്ദ്ര മോദിക്കു പോലും സാധിക്കില്ല. ആഗ്രഹമായിരിക്കാം. ഇത്തരം പ്രവചനങ്ങള്‍ നടത്തരുതെന്നും സോറംതങ്ക പറഞ്ഞു.

ഞങ്ങള്‍ ക്രിസ്ത്യാനികള്‍

ഞങ്ങള്‍ ക്രിസ്ത്യാനികള്‍

ഞങ്ങള്‍ ക്രിസ്ത്യാനികളാണ്. ഹിന്ദുത്വ അജണ്ടയുമായി യോജിക്കാന്‍ സാധിക്കില്ല. ബിജെപി ഹിന്ദുത്വ അജണ്ടയാണ് പ്രോല്‍സാഹിപ്പിക്കുന്നത്. ആശയപരമായി ഇരുപാര്‍ട്ടികളും ഒരിക്കലും ഒത്തുപോകില്ല. എന്നാല്‍ യുപിഎയേക്കാള്‍ നല്ലത് എന്‍ഡിഎ ആണ്. അതുകൊണ്ടാണ് കേന്ദ്രത്തില്‍ സഖ്യം ചേര്‍ന്നതെന്നും സോറംതങ്ക പറയുന്നു.

ബിജെപിക്ക് നന്നായി അറിയാം

ബിജെപിക്ക് നന്നായി അറിയാം

അടുത്ത വര്‍ഷം കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. കോണ്‍ഗ്രസ് ഒരുകാലത്തും അധികാരത്തില്‍ വരില്ല എന്നും വിശ്വസിക്കുന്നില്ല. രാഷ്ട്രീയ വിജയം സംബന്ധിച്ച് ആര്‍ക്കും പ്രവചനങ്ങള്‍ നടത്താന്‍ സാധ്യമല്ല. ബിജെപിയും എംഎന്‍എഫും ആശയപരമായി ഒരിക്കലും യോജിക്കില്ലെന്ന് ബിജെപിക്ക് നന്നായി അറിയാമെന്നും സോറംതങ്ക വ്യക്തമാക്കി.

വെള്ളിയാഴ്ച തീരും

വെള്ളിയാഴ്ച തീരും

അഞ്ച് സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാം, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ അവസാനിച്ചു. രാജസ്ഥാനിലും തെലങ്കാനയിലും വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലേയും ഫലം ഈ മാസം 11ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനം മിസോറാമാണ്.

കോണ്‍ഗ്രസിനെ തുടച്ചുനീക്കും

കോണ്‍ഗ്രസിനെ തുടച്ചുനീക്കും

മിസോറാമില്‍ നിന്ന് കോണ്‍ഗ്രസിനെ തുടച്ചുനീക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. കോണ്‍ഗ്രസ് ഇല്ലാത്ത വടക്കുകിഴക്കന്‍ ഇന്ത്യയാണ് ലക്ഷ്യമെന്ന് നേരത്തെ ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. എംഎന്‍എഫുമായി സഖ്യസാധ്യത ബിജെപി ആലോചിക്കുന്നുണ്ട്. ഈ വേളയിലാണ് എല്ലാ സാധ്യതകളും അസ്ഥാനത്താക്കി സോറം തങ്കയുടെ പ്രതികരണം.

രഹസ്യമായി ബന്ധം

രഹസ്യമായി ബന്ധം

ബിജെപിയും എംഎന്‍എഫും തമ്മില്‍ രഹസ്യമായി ബന്ധമുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ഈ ബന്ധത്തിന് ഒട്ടേറെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു. ഫലം വന്നുകഴിഞ്ഞാല്‍ സഖ്യം പുറത്തുചാടുമെന്നാണ് കരുതുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണം എംഎന്‍എഫ് നേതാവ് സോറം തങ്ക തള്ളിക്കളയുന്നു.

ബാബറി മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്തിട്ടാണോ? എഎസ്‌ഐ റിപ്പോര്‍ട്ടിനെ ഖണ്ഡിച്ച് ഗവേഷകര്‍ ബാബറി മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്തിട്ടാണോ? എഎസ്‌ഐ റിപ്പോര്‍ട്ടിനെ ഖണ്ഡിച്ച് ഗവേഷകര്‍

English summary
Amit Shah isn't God, his prediction of BJP ruling for 50 years an exaggeration: MNF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X