കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് പാളയത്തില്‍ പട! ബിജെപി മിസോറാം സംസ്ഥാന സമിതി പിരിച്ചുവിടുന്നു!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ബി ജെ പിക്ക് ഇത് കഷ്ടകാലം | Oneindia Malayalam

പൗരത്വ ബില്ലോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിസന്ധിയാണ് ബിജെപി നേരിടുന്നത്. ബില്ലില്‍ തട്ടി സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് മുന്നണി ബന്ധം അവസാനിപ്പിച്ചു. എജിപി മാത്രമല്ല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി രൂപം നല്‍കിയ വടക്ക് കിഴക്കന്‍ ജനാധിപത്യ സഖ്യത്തിലെ 11 കക്ഷികളും ഈ വിഷയത്തില്‍ ബിജെപി നിലപാടിന് എതിരാണ്.

ലോക്സഭാ തിരഞ്ഞെടുപ്പുവരെ മേഖലയില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണെങ്കില്‍ വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആകെയുള്ള എട്ട് സീറ്റുകള്‍ പോലും ബിജെപിക്ക് നഷ്ടമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.ഇതിനിടെ ബില്ല് രാജ്യസഭയില്‍ പാസാക്കാനുള്ള തിരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയില്ലേങ്കില്‍ സംസ്ഥാന ബിജെപി സമിതി തന്നെ പിരിച്ചുവിടുമെന്ന ഭീഷണിയാണ് മിസോറാം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

 പൗരത്വ ബില്‍ കീറാമുട്ടി

പൗരത്വ ബില്‍ കീറാമുട്ടി

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആകെയുള്ള 25 സീറ്റില്‍ 21 ഉം നേടണമെന്ന ബിജെപിയുടെ സ്വപ്നങ്ങളാണ് ദേശീയ പൗരത്വ ബില്ലില്‍ തട്ടി പൊലിഞ്ഞിരിക്കുന്നത്. ബില്ല് അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ മേഖലയില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.ബില്ലില്‍ പ്രതിഷേധിച്ച് സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് പാര്‍ട്ടി വിട്ടിരുന്നു.

 11 കക്ഷികള്‍

11 കക്ഷികള്‍

എജിപി മാത്രമല്ല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി രൂപം നല്‍കിയ വടക്ക് കിഴക്കന്‍ ജനാധിപത്യ സഖ്യത്തിലെ 11 കക്ഷികളും ഈ വിഷയത്തില്‍ ബിജെപി നിലപാടിന് എതിരാണ്.ഇന്‍റീജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയും ബിജെപിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയിരുന്നു.

 മേഘാലയ മുഖ്യമന്ത്രി

മേഘാലയ മുഖ്യമന്ത്രി

നാഗാലാന്‍റിലും സമാന പ്രതിഷേധങ്ങളാണ് ഉയരുന്നത്. ബില്ലല്‍ പ്രതിഷേധിച്ച് ബിജെപിയുടെ മുന്‍ മുഖ്യമന്ത്രിയടക്കം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തി. എന്‍പിപി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റോഡ് സാംഗമയും ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു.

 സഖ്യം അവസാനിപ്പിക്കും

സഖ്യം അവസാനിപ്പിക്കും

ബില്ല് രാജ്യസഭയില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെങ്കില്‍ ഉടന്‍ തന്നെ സഖ്യം അവസാനിപ്പിക്കുമെന്ന ഭീഷണിയാണ് എന്‍പിപി നേതാവായ കൊണ്‍റോഡ് സാംഗ്മ ഉയര്‍ത്തിയത്.മണിപ്പൂരിലും അരുണാചല്‍ പ്രദേശിലും ബിജെപിയെ എന്‍പിപി പിന്തുണയ്ക്കുന്നുണ്ട്. മേഘാലയയില്‍ ബിജെപിയുടെ പിന്തുണയോടെയാണ് എന്‍പിപി ഭരിക്കുന്നത്.

 സംസ്ഥാന സമിതി

സംസ്ഥാന സമിതി

രാജ്യസഭയില്‍ ബില്ല് പാസാകാതിരിക്കാന്‍ വിവിധ പാര്‍ട്ടികളെ സമീപിച്ചിട്ടുണ്ട്. ബിജെപി തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലേങ്കില്‍ എസ്പി, ബിഎസ്പി നേതാക്കളെ സമീപിക്കുമെന്നും സാങ്മ പറഞ്ഞു.
സഖ്യകക്ഷികളുടെ പ്രതിഷേധത്തിന് പുറമെ ബിജെപി സംസ്ഥാന സമിതി തന്നെ പിരിച്ചുവിടുമെന്ന ഭീഷണിയാണ് മിസോറാമില്‍ നിന്നുള്ള നേതാക്കള്‍ ഉയര്‍ത്തിയിരിക്കുന്നത്.

 ആവശ്യം ഇങ്ങനെ

ആവശ്യം ഇങ്ങനെ

ബില്ല് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് തിരച്ചടിയാണ് മിസോറാം ബിജെപി നേതാക്കള്‍ തുറന്നടിച്ചു. ബില്ല് പിന്‍വലിക്കാനോ അല്ലേങ്കില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ബില്ലിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനോ കേന്ദ്രസര്‍ക്കാര്‍ മുതിരണമെന്നാണ് നേതാക്കളുടെ ആവശ്യം.

 നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു

നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു

ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചെന്ന് ബിജെപി മിസോറാം യൂണിറ്റ് പ്രസിഡന്‍റ് ജെവി ഹ്ലൂന പറഞ്ഞു. മിസോറാമില്‍ എന്‍ജിഒകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ബിജെപി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

 എന്‍ജിഒകള്‍ക്ക് പിന്തുണ

എന്‍ജിഒകള്‍ക്ക് പിന്തുണ

മിസോറാമില്‍ സ്വാധീനമുള്ള എന്‍ജിഒകളുടെ നേതൃത്വത്തില്‍ ബില്ലിനെതിരെ തെരുവില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുകയാണ്. സംസ്ഥാനത്തെ പ്രധാന എന്‍ജിഒയുടെ നേതൃത്വത്തില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പങ്കെടുത്ത റിപബ്ലിക് ദിന പരിപാടി ബഹിഷ്കരിച്ചിരുന്നു. ബില്ല് അവതരിപ്പിച്ചാല്‍ മിസോറാമില്‍ ഒരുലക്ഷത്തില്‍ അധികം അനധൃകൃത കുടിയേറ്റക്കാര്‍ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 വേറെ വഴിയില്ല

വേറെ വഴിയില്ല

മിസോറാമിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് ബിജെപി സംസ്ഥാന യൂണിറ്റ് തുടങ്ങിയിരിക്കുന്നത്. ബില്ലുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെങ്കില്‍ സംസ്ഥാന സമിതി പിരിച്ചുവിടുക മാത്രമാണ് മുന്നിലുള്ള വഴിയെന്നും നേതാക്കള്‍ വ്യക്തമാക്കി.

 മിസോറാം മുഖ്യമന്ത്രി

മിസോറാം മുഖ്യമന്ത്രി

ബില്ലിനെതിരെ നേരത്തേ മിസോറാം നാഷ്ണല്‍ ഫ്രണ്ട് നേതാവും മുഖ്യമന്ത്രിയുമായ സൊറാങ്തമാ രംഗത്തെത്തിയിരുന്നു. ഏത് നിമിഷവും സഖ്യം വിടാന്‍ ഒരു മടിയും കാണിക്കില്ലെന്നും സറാങ്തൊമാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഞായറാഴ്ച വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ എട്ട് സഖ്യകക്ഷികള്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ടിരുന്നു.

 പൗരത്വ ബില്‍

പൗരത്വ ബില്‍

പൗരത്വ ബില്ല് പ്രകാരം മുസ്ലീം ഇതരര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.അഫ്ഗാനിസ്ഥാന്‍ ,പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന്‍, പാഴ്‌സി, ക്രിസ്ത്യന്‍ എന്നീ മതസ്തര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം ലഭിക്കുക. ഇത് പ്രാദേശിക ജനവിഭാഗത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന ഭയമാണ് പൊതുവേ ഉയരുന്നത്.

English summary
Mizoram BJP threatens to dissolve state unit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X