കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ആര്‍സി ഹിന്ദുക്കള്‍ക്ക് മാത്രമാണോ? അത് അപകടകരം, മുന്നറിയിപ്പുമായി മിസോറം മുഖ്യമന്ത്രി

Google Oneindia Malayalam News

ഐസ്വാള്‍: ദേശീയ പൗരത്വ രജിസ്റ്റര്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായെ കണ്ട് മിസോറം മുഖ്യമന്ത്രി സോറംതാംഗ. ഹിന്ദുക്കളെ മാത്രം ഉള്‍പ്പെടുത്തിയ എന്‍ആര്‍സി രാജ്യത്തെ തകര്‍ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം മിസോറമിലെ ജനങ്ങള്‍ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതിനെതിരാണെന്ന് സോറംതാംഗ പറഞ്ഞു. പൗരത്വ ബില്ലില്‍ ഭേദഗതി വരുത്തുന്നതോടെ അനധികൃത കുടിയേറ്റക്കാരുടെ മലവെള്ളപാച്ചില്‍ തന്നെയുണ്ടാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

1

അതേസമയം അമിത് ഷായുമായുള്ള ചര്‍ച്ച മികച്ചതായിരുന്നുവെന്നും, പോസിറ്റീവായ രീതിയിലാണ് അവസാനിച്ചതെന്നും സോറംതാംഗ പറഞ്ഞു. മിസോറമില്‍ എന്‍ആര്‍സി നടപ്പാക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയായിരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രിയായ ശേഷം അമിത് ഷാ മിസോറം സന്ദര്‍ശിക്കുന്നത് ആദ്യമായിട്ടാണ്. എന്‍ആര്‍സി സംബന്ധിച്ച വിഷയങ്ങള്‍ അമിത് ഷാ സന്ദര്‍ശനത്തില്‍ നിന്ന് ഒഴിവാക്കി.

നേരത്തെ അനധികൃത കുടിയേറ്റക്കാരെ ഓരോന്നായി പുറത്തെറിയുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഹിന്ദു, സിഖ്, ജെയ്ന്‍, ബുദ്ധ, വിഭാഗങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും, ഇവര്‍ ഇന്ത്യന്‍ പൗരത്വ നിയമം അനുസരിച്ച് കുടിയേറ്റക്കാരാണെന്നും മുസ്ലീങ്ങളായ അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്തിന് പുറത്ത് പോകേണ്ടി വരുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് സോറംതാംഗ കൂടിക്കാഴ്ച്ചയില്‍ പ്രധാനമായും ഉയര്‍ത്തി കാണിച്ചത്.

അമിത് ഷായുടെ സന്ദര്‍ശനത്തിനെതിരെ നിരവധി എന്‍ജിഒകളും മറ്റ് സംഘടനകളും രംഗത്തെത്തിയിരുന്നു. നോര്‍ത്ത് ഈസ്റ്റില്‍ എന്‍ആര്‍സി നടപ്പാക്കാനുള്ള അമിത് ഷായുടെ തീരുമാനത്തെ ഇവര്‍ പൂര്‍ണമായും എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സന്ദര്‍ശനത്തിന് എത്തിയത്. അതേസമയം ബിജെപി സര്‍ക്കാര്‍ എക്കാലവും മിസോറമിനെ സഹായിച്ചിട്ടുണ്ടെന്നും, പ്രധാനമന്ത്രിയുടെ പ്രത്യേക ശ്രദ്ധ സംസ്ഥാനത്തിനുണ്ടാവുമെന്നും അമിത് ഷാ പറഞ്ഞു.

 അശോക് തന്‍വറിനെ ബിജെപിക്ക് വേണ്ട.... ക്ലീന്‍ ഇമേജുള്ളവരെ മാത്രം മതിയെന്ന് ഖട്ടാര്‍!! അശോക് തന്‍വറിനെ ബിജെപിക്ക് വേണ്ട.... ക്ലീന്‍ ഇമേജുള്ളവരെ മാത്രം മതിയെന്ന് ഖട്ടാര്‍!!

English summary
mizoram cm warns amit shah on nrc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X