മിസോറാം തിരഞ്ഞെടുപ്പ്: ഒന്നാംഘട്ട വോട്ടെടുപ്പിൽ സംസ്ഥാനത്ത് 77.04 ശതമാനം പോളിങ് രേഖപ്പെടുത്തി
ന്യൂഡൽഹി: മിസോറാം നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് സമീപിച്ചു. സംസ്ഥാനത്ത് 77.04 ശതമാനം പോളിങ് രേഖപ്പെടുത്തി. ഐസ്വാൾ ജില്ലയിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്, 73.09 ശതമാനം. സൗത്ത് മിസോറാമിലെ സിയാഹ (76.41), സെയ്‌ച്വൽ (75.12) എന്നിവയും മറ്റുള്ളവരെ അപേക്ഷിച്ച് കുറഞ്ഞ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തി.
2023 ലെ തിരഞ്ഞെടുപ്പിൽ, ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് (എം എൻ എഫ്), പ്രധാന പ്രതിപക്ഷ പാർട്ടിയായ സോറാം പീപ്പിൾസ് മൂവ്മെന്റ് (ZPM), കോൺഗ്രസ് എന്നിവ 40 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു.

ബി ജെ പിയും ആം ആദ്മി പാർട്ടിയും യഥാക്രമം 23 ഉം 4 ഉം സ്ഥാനാർത്ഥികളെയും ആണ് നിർത്തിയത്. കൂടാതെ 27 സ്വതന്ത്രരും ഇതിനകം മത്സരരംഗത്തുണ്ട്. ഇന്ത്യയുടെ രണ്ട് അയൽരാജ്യങ്ങളിൽ നിന്ന് അഭയം പ്രാപിച്ച ആളുകളെ ഏത് രാഷ്ട്രീയ പാർട്ടിയാണ് കൂടുതൽ ശ്രദ്ധിക്കുന്നത് എന്നതിന്റെ പ്രകടനമായി മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ് മാറുമെന്നാണ് വിവരം.18 വനിതകൾ ഉൾപ്പെടെ 174 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
2018 ലെ തിരഞ്ഞെടുപ്പിൽ വിജയിക്കാനായി 37.8% വോട്ട് ഷെയറോടെ 26 സീറ്റുകൾ എം എൻ എഫ് നേടിയിരുന്നു. കോൺഗ്രസിന് അഞ്ച് സീറ്റും ബി ജെ പി ഒരു സീറ്റും നേടിയിരുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി മ്യാൻമാറുമായുള്ള 510 കിലോ മീറ്റർ നീളമുള്ള അന്താരാഷ്ട്ര അതിർത്തിയും ബംഗ്ലാദേശുമായുള്ള 318 തിലോ മീറ്റർ അടച്ചിരുന്നു, അസം റൈഫിൾസ് ആണ് മ്യാൻമർ അതിർത്തി നിയന്ത്രിക്കുന്നത്. ബി എസ് എഫാണ് ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിർത്തിയുടെ ചുമതല. അസമിലെ മൂന്ന് ജില്ലകളും മണിപ്പൂരുമായി രണ്ട് ജില്ലകളും ത്രിപുരയുമായുള്ള ഒരു അന്തർ സംസ്ഥാന അതിർത്തികളും അടച്ചിരുന്നു.












Click it and Unblock the Notifications