മിസോറാമില്‍ വരാന്‍ മോദിക്ക് ധൈര്യമില്ലായിരുന്നു, കാരണം മണിപ്പൂര്‍; വിമര്‍ശിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മിസോറാമില്‍ മോദി മനപ്പൂര്‍വം പ്രചാരണത്തിന് വരാതിരുന്നതാണെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസമായിരുന്നു ഇത്തരമൊരു ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചത്. മിസോറാമില്‍ പ്രചാരണത്തിന് വരാന്‍ മോദിക്ക് ധൈര്യമില്ലായിരുന്നു. അതിന് പ്രധാന കാരണം മണിപ്പൂരാണ്. ഇതുവരെ അദ്ദേഹം മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല. അവിടെ പോകാതെ മിസോറാം സന്ദര്‍ശിച്ചാല്‍ വിമര്‍ശനം നേരിടേണ്ടി വരുമെന്ന് ഭയന്നാണ് പ്രചാരണത്തിന് മോദി എത്താതിരുന്നതെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
അതേസമയം മിസോറാമില്‍ പോളിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്. 40 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി മോദിയുടെ പ്രചാരണമില്ലാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം പ്രചാരണത്തിനെത്തിയില്ലെങ്കിലും മിസോറാമിനായി മോദി ക്യാമ്പയിന് വീഡിയോ പുറത്തിറക്കിയിരുന്നു. ജനങ്ങളുടെ പിന്തുണയും അനുഗ്രഹവും ആവശ്യപ്പെട്ടുള്ളതായിരുന്നു ഈ വീഡിയോ. നിങ്ങളുടെ പിന്തുണയോടെ മിസോറാമിനെ ഏറ്റവും അത്ഭുതകരമായ സംസ്ഥാനമാക്കി മാറ്റാമെന്നും പറഞ്ഞിരുന്നു.

ഇതിനിടെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് മോദിയെ പരിഹസിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി മൗനം വെടിയാന്‍ എന്താണ് ഇത്ര കാലം താമസം എടുക്കുന്നതെന്ന് മണിപ്പൂരിലെ ജനങ്ങല്‍ അത്ഭുതപ്പെടുകയാണ്. മണിപ്പൂരിലെ എംഎല്‍എമാരെയും, എംപിമാരെയും അദ്ദേഹം എന്തുകൊണ്ട് കാണുന്നില്ല? ആര്‍ക്കെങ്കിലും ഈ വിഷയത്തില്‍ കൃത്യമായ ധാരണയുണ്ടോ എന്നായിരുന്നു ജയറാം രമേശിന്റെ പരിഹാസം.
അതേസമയം കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ പാര്‍ട്ടിക്ക് തന്നെ വോട്ട് ചെയ്യണമെന്ന് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജനങ്ങളോട് അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് സമാധാനവും സ്ഥിരതയും കൊണ്ടുവരാന്‍ കോണ്‍ഗ്രസ് സഹായിച്ചിട്ടുണ്ട്. മിസോറാമിന്റെ സംസ്കാരത്തെയും ജീവിതത്തെയും തകര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മിസോറാമിന് വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ ഏഴ് വാഗ്ദാനങ്ങളും ഖാര്‍ഗെ ജനങ്ങളെ ഓര്‍മിപ്പിച്ചു. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതും, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതും, 15 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും, ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രത്യേക പരിചരണവും, വാര്‍ധക്യ പെഷന്‍ രണ്ടായിരം രൂപയാക്കുന്നതും, എല്‍പിജി 750 രൂപയ്ക്ക് ലഭ്യമാക്കുന്നതും, രണ്ടായിരം വിധവകള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും മാസത്തില്‍ നല്കുന്നതുമെല്ലാം ഖാര്‍ഗെ ഉയര്‍ത്തി കാണിച്ചു.
മിസോറാമില്‍ ഇത്തവണ റെക്കോര്‍ഡ് പോളിംഗ് നടക്കുമെന്നാണ് സൂചന. ഇതുവരെ 17.18 ശതമാനം പോളിംഗും സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് ഇത്തവണ സമ്മര്‍ദത്തിലാണ്. ഭൂരിപക്ഷം അവര്‍ക്ക് നഷ്ടമാകുമെന്നാണ് സര്‍വേകള്‍ പറയുന്നത്. മണിപ്പൂര്‍ വിഷയം അടക്കം സംസ്ഥാനത്ത് പ്രചാരണ വിഷയമായിരുന്നു. അതേസമയം ഇവിഎമ്മിലെ തകരാര്‍ മൂലം മുഖ്യമന്ത്രി സോറംതംഗയ്ക്ക് വോട്ട് ചെയ്യാനായിട്ടില്ല. ഇതില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രഭാത ഭക്ഷണത്തിന് ശേഷം വോട്ട് ചെയ്യുമെന്നറിയിപ്പ് അദ്ദേഹം മടങ്ങുകയായിരുന്നു.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
'ടീം ഇന്ത്യ' സ്പിരിറ്റോടെ പ്രവർത്തിക്കണം; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications