സോറംതാംഗ മുതല്‍ ലാല്‍സാവ്ത വരെ, മിസോറാമില്‍ ശ്രദ്ധ മുഴുവന്‍ ഈ മണ്ഡലങ്ങളില്‍
മിസോറാമില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഡിസംബര്‍ നാലിലേക്ക് മാറ്റിയിരിക്കുകയാണ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം എംഎന്‍എഫിന് മുന്‍തൂക്കം സമ്മാനിക്കുന്നതാണ്. എന്നാല്‍ പാര്‍ട്ടികളെല്ലാം ആശങ്കയിലാണ്. ഇപ്പോഴും ആര്‍ക്കും വിജയസാധ്യതയില്ലെന്ന അവസ്ഥയിലാണ്. എന്നാല്‍ ഫലപ്രഖ്യാപന ദിവസം മിസോറാമില്‍ ചര്‍ച്ചകളെല്ലാം നിര്‍ണായക മണ്ഡലങ്ങളിലേക്ക് മാറുമെന്ന് ഉറപ്പാണ്.
ആരാകും ഈ മണ്ഡലങ്ങളിലെല്ലാം വിജയിക്കുക എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. ഇനി അട്ടിമറികള്‍ ഉണ്ടാവുമോ എന്നും കണ്ടറിയണം. മുഖ്യമന്ത്രിയുടെ മണ്ഡലം മുതല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ മണ്ഡലങ്ങളെ വരെ ഇതിലുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

സോറംതാംഗയുടെ ഐസ്വാള്‍ ഈസ്റ്റ്-1 സീറ്റാണ് സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലം. മിസോ നാഷണല്‍ ഫ്രണ്ട് നേതാവും മുഖ്യമന്ത്രിയുമാണ് അദ്ദേഹം. സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തുറ്റ നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസിന്റെ ലാല്‍സാഗ്‌ളുര റാള്‍ട്ടെ, സെഡ്പിഎമ്മിന്റെ ലാല്‍തന്‍സംഗ എന്നിവരാണ് എതിരാളികളാണ്.
2018ല്‍ സോറംതാംഗ 42.9 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. സ്വതന്ത്രനായ സപ്തംഗ, കോണ്‍ഗ്രസിന്റെ കെ വന്‍ലാല്‍റാവ്‌ന എന്നിവരെയാണ് പരാജയപ്പെടുത്തിയത്. ഇത്തവണ ജനവിരുദ്ധ വികാരം മുഖ്യമന്ത്രിയെയും ബാധിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
മിസോറാം കോണ്‍ഗ്രസ് അധ്യക്ഷനാണ് ലാല്‍സാവ്ത. അദ്ദേഹം മത്സരിക്കുന്നത് ഐസ്വാള്‍ വെസ്റ്റ്-lll സീറ്റിലാണ്. സെഡ്പിഎമ്മിന്റെ വിഎല്‍ സെയ്താന്‍സാമ, എംഎന്‍എഫിന്റെ കെ സാംവേല, എന്നിവരാണ് എതിരാളികള്‍. 2008ല്‍ സംസ്ഥാനത്തെ ധനമന്ത്രിയായിരുന്നു ലാല്‍സാവ്ത. 2018ല്‍ കോണ്‍ഗ്രസ് അധികാരത്തിന് പുറത്താവുന്നത് വരെ ഇത് തുടര്‍ന്നു.
2008, 2013 തെരഞ്ഞെടുപ്പുകളില്‍ ഐസ്വാള്‍ ഈസ്റ്റ്-II മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്. 2018ല്‍ എംഎന്‍എഫിന്റെ റോബര്‍ട്ട് റോമാവിയ റോയ്‌തെയോട് സാല്‍സാവ്ത വമ്പന്‍ തോല്‍വിയും വഴങ്ങിയിരുന്നു. ഇത്തവണ തിരിച്ചുവരവിനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
സോറം പീപ്പിള്‍സ് മൂവ്‌മെന്റിന്റെ സ്ഥാപക നേതാവായ ലാല്‍ദുഹോമയാണ് സംസ്ഥാനത്തെ മറ്റൊരു ഗ്ലാമര്‍ താരം. സെര്‍ച്ചിപ്പില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ ആര്‍ വന്‍ലാല്‍തുംഗ, എംഎന്‍എഫിന്റെ മാല്‍സോസുവാല്‍ വാന്‍ചോംഗ് എന്നിവരാണ് തെിരാളികള്‍. 2018ല്‍ ലാല്‍ദുഹോമ ഐസ്വാള്‍ വെസ്റ്റ്-I മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്.
എന്നാല്‍ സെര്‍ച്ചിപ്പിലേക്ക് അദ്ദേഹം മണ്ഡലം മാറുകയായിരുന്നു. മുന്‍ ഐപിഎസ് ഓഫീസറാണ് അദ്ദേഹം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സുരക്ഷാ സംഘത്തിന് വിവരങ്ങള്‍ നല്‍കിയിരുന്ന സംഘത്തില്‍ ലാല്‍ദുഹോമ അംഗമായിരുന്നു.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ വന്‍ലാല്‍മുവാക്കയാണ് മറ്റൊരു സുപ്രധാന നേതാവ്. ഡാംപ മണ്ഡലത്തില്‍ നിന്നാണ് വന്‍ലാല്‍മുവാക്ക മത്സരിക്കുന്നത്. ബിജെപിയെ സംബന്ധിച്ച് ഇത് നിര്‍ണായക സീറ്റാണ്. കാരണം 2018ല്‍ വിജയിച്ച ഏക സീറ്റാണിത്. എംഎന്‍എഫിന്റെ ലാല്‍റിന്‍തുലാംഗ സൈലോ, കോണ്‍ഗ്രസിന്റെ ലാല്‍മിംഗ്താംഗ സൈലോ, സെഡ്പിഎമ്മിന്റെ വന്‍ലാല്‍സൈലോവ എന്നിവരാണ് എതിരാളികള്‍.
മിസോറാം ഉപമുഖ്യമന്ത്രിയും എംഎന്‍എഫ് നേതാവുമായ താന്‍ലുയിയ തുയ്ചാംഗ് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. 80കാരനായ താന്‍ലുയിയ സംസ്ഥാനത്തെ ഏറ്റവും പ്രായം ചെന്ന സ്ഥാനാര്‍ത്ഥിയാണ്. സെഡ്പിഎമ്മിന്റെ ചുവാനാമയാണ് ഇവിടെ എതിരാളി. ഉപമുഖ്യമന്ത്രി വിജയിച്ചാല്‍ അത് ചരിത്രമായി മാറും.












Click it and Unblock the Notifications