Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസോറാമില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പാതി ശരി; കണക്കുകള്‍ പൂര്‍ണമായും തെറ്റി

ഐസ്വാള്‍: മിസോറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലം പാതി ശരിവച്ചാണ് യഥാര്‍ഥ ഫലം പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്താകുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. പ്രതിപക്ഷമായ എംഎന്‍എഫ് കൂടുതല്‍ സീറ്റ് നേടുമെന്നും ഫലങ്ങള്‍ പ്രവചിച്ചിരുന്നു.

Mi

എംഎന്‍എഫിന് തൊട്ടുപിന്നിലായിട്ടാണ് കോണ്‍ഗ്രസിനെ എല്ലാവരും പ്രവചിച്ചിരുന്നത്. എന്നാല്‍ യഥാര്‍ഥ ഫലം വന്നപ്പോള്‍ എംഎന്‍എഫ് വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസാകട്ടെ പത്ത്‌സീറ്റ് പോലും ലഭിക്കാന്‍ കഴിയാതെ വളരെ പിന്നിലാകുകയും ചെയ്തു.

കേവല ഭൂരിപക്ഷം ഒരു പാര്‍ട്ടിയും നേടില്ല എന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ ഈ പ്രവചനം തെറ്റി. എംഎന്‍എഫ് 26 സീറ്റ് നേടി. 40 അംഗ സഭയില്‍ 21 സീറ്റാണ് ഭരിക്കാന്‍ ആവശ്യം. കോണ്‍ഗ്രസിന് 18 സീറ്റ് വരെ ചിലര്‍ പ്രവചിച്ചിരുന്നു. പക്ഷേ കോണ്‍ഗ്രസിന് ലഭിച്ചത് വെറും അഞ്ച് സീറ്റാണ്. വളരെ ദയനീയമായ പരാജയമാണ് കോണ്‍ഗ്രസ് നേരിട്ടത്.

എംഎന്‍എഫിന് കൂടുതല്‍ സീറ്റ് എന്ന എക്‌സിറ്റ് പോള്‍ ഫലം മാത്രമാണ് ശരിയായത്. സാധാരണ പത്ത് വര്‍ഷം ഒരു പാര്‍ട്ടി തന്നെ ഭരിക്കുന്നതാണ് മിസോറാമിലെ രാഷ്ട്രീയം. കഴിഞ്ഞ പത്ത് വര്‍ഷമായി കോണ്‍ഗ്രസാണ് ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ കോണ്‍ഗ്രസ് ജയിക്കില്ലെന്ന് പൊതു ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇത്രയും ദയനീയമായ പരാജയം ആരും പ്രവചിച്ചിരുന്നില്ല.

ടൈംസ് നൗ-സിഎന്‍എക്‌സ് പ്രവചിച്ചത് എംഎന്‍എഫിന് 18 സീറ്റും കോണ്‍ഗ്രസിന് 16 സീറ്റുമായിരുന്നു. ഇന്ത്യ ടുഡെ പ്രവചനം എംഎന്‍എഫിന് 20 സീറ്റ് വരെയും കോണ്‍ഗ്രസിന് 12 സീറ്റ് വരെയുമായിരുന്നു. ന്യൂസ് എക്‌സ് നേതാ എംഎന്‍എഫിന് 19 സീറ്റും കോണ്‍ഗ്രസിന് 15 സീറ്റും പ്രവചിച്ചു. റിപബ്ലിക്-സിവോട്ടര്‍ എംഎന്‍എഫിന് 20 സീറ്റ് വരെയും കോണ്‍ഗ്രസിന് 18 സീറ്റ് വരെയും കിട്ടുമെന്നാണ് പറഞ്ഞത്. ന്യൂസ് നാഷന്‍ എംഎന്‍എഫിന് 20 സീറ്റ് വരെയും കോണ്‍ഗ്രസിന് 14 സീറ്റ് വരെയും പ്രവചിച്ചു.

Recommended Video

cmsvideo
    മല്‍സരിച്ച മുഴുവന്‍ സ്ത്രീകളും തോറ്റു | Oneindia Malayalam

    എന്നാല്‍ അന്തിമ ഫലം വന്നപ്പോള്‍ എംഎന്‍എഫിന് ലഭിച്ചത് 26 സീറ്റാണ്. കോണ്‍ഗ്രസ് അഞ്ചിലേക്ക് ചുരുങ്ങി. മറ്റുള്ളവര്‍ക്ക് എട്ട് സീറ്റും ലഭിച്ചു. ഒരു സീറ്റ് ബിജെപിക്ക് കിട്ടി. ബിജെപി ആദ്യമായി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നത് ഈ തിരഞ്ഞെടുപ്പിലാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+